അംബാസിഡറെ സന്ദർശിച്ചു

ബഹ്‌റൈൻ : ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു വിശ്വകല സാംസ്കാരിക വേദി ഇരുപതാം വാർഷികത്തിൽ ഇൻഡോ ബഹറിൻ കൾച്ചർ പ്രോഗ്രാമായ വൈബ് ഫെസ്റ്റ് 2024 ന്റെ ഭാഗമായി ഇന്ത്യൻ അംബാസിഡർ വിനോദ് ജേക്കബ് മായി കൂടിക്കാഴ്ച നടത്തി.വിശ്വകല പ്രസിഡൻറ് സുരേഷ് സി.എസ്,പ്രോഗ്രാം ചെയർമാൻ ഡോക്ടർ പി.വി.ചെറിയാൻ , സ്ഥാപക അംഗം സതീഷ് മുതലയിൽ, പ്രോഗ്രാം ഡയരക്ടർ മനോജ്‌ പിലിക്കോട്, ട്രഷറർ ഉണ്ണികൃഷ്ണൻ.പി.കെ, അരുൺ എന്നിവർ പങ്കെടുത്തു. കൂടെ സെക്കൻഡ് സെക്രട്ടറി  ഇജാസ് അഹമ്മദും സംബന്ധിച്ചു.