അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വി​സ് 648 പേരെ പിടികൂടി

മ​നാ​മ: ബഹ്‌റൈനിൽ അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വി​സ് ന​ട​ത്തി​യ 648 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റ് ഡ്രൈ​വ​ർ​മാ​രു​ടെ​യും സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി തു​ട​രു​മെ​ന്ന് അധികൃതർ വ്യക്തമാക്കി .വാഹനം ഓടിക്കുന്നവർ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. അ​നു​മ​തി​യി​ല്ലാ​തെ അ​ന​ധി​കൃ​ത പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വ്യ​ക്തി​ക​ൾ​ക്ക് ആയിരം ദിനാർ പിഴയും ആറു മാസം വരെ തടവും ലഭിക്കും