ബഹ്റൈൻ :വെള്ളിയാഴ്ച ട്യൂബ്ലി ഫാത്തിമ കാനൂ ഹാളിൽ വെച്ചു നടന്ന ഇഫ്താർ മജ്ലിസ് അക്ഷരാർത്ഥത്തിൽ തിരുവനതപുരത്തിന്റെ പരിച്ചേദം തന്നെ ആയിരുന്നു. വോയിസ് ഓഫ് ട്രിവാൻഡ്രം മെമ്പേഴ്സും മറ്റു ബഹ്റൈൻ അറിയപ്പെടുന്ന സംഘടനാ പ്രവർത്തകരും അടക്കം 1400 അധികം പേർ പങ്കെടുത്തതായി സംഘടാകർ അറിയിച്ചു. VOT പ്രസിഡന്റ് സിബി കുര്യന്റെ അധ്യക്ഷതയിൽ ആരഭിച്ച ചടങ്ങിൽ ഇന്ത്യൻ എമ്പസി സെക്കന്റ് സെക്രട്ടറി കോൺസുലർ ശ്രീ രവി സിംഗ്, കേരളീയ സമാജം പ്രസിഡന്റ് ശ്രീ പിവി രാധാകൃഷ്ണൻ പിള്ള, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ശ്രീ നിസാർ കൊല്ലം,ബഹ്റൈൻ പ്രവാസി വെൽഫയർ പ്രസിഡന്റ് ശ്രീ ബദറുദ്ധീൻ പൂവാർ, കോഴിക്കോട് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ ജ്യോതിഷ് പണിക്കർ, ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് ഫൗണ്ടർ ശ്രീ സെയ്യെദ് ഹനീഫ്,4 pm ചീഫ് എഡിറ്റർ ശ്രീ പ്രദീപ് പുറവങ്കര,ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ് ശ്രീ ജവാദ് വക്കം, സാമൂഹ്യ പ്രവർത്തകരായ ശ്രീ അൻവർ നിലമ്പൂർ, ശ്രീമതി നൈന മുഹമ്മദ് ഷാഫി,ശ്രീ ദീപക് തണൽ, കൂടാതെ മറ്റു സാമൂഹിക സംസാരിക മേഖല പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.VOT സെക്രട്ടറി ശ്രീ അരവിന്ദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീമതി സുമയ്യ സിബിൻ ഇഫ്താർ സന്ദേശം നൽകി.ഇഫ്താർ മജിലിസ് 2024 കമ്മറ്റി കൺവീനർ ശ്രീ മുനീർ, കോർഡിനേറ്റർ ശ്രീ സിനോജ്, എക്സിക്യൂട്ടീവ് കമ്മറ്റി, ലേഡീസ് വിംഗ് എന്നിവർ -പങ്കെടുത്ത എല്ലാവർക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി.