പ്രതിഭ വോളി ഫെസ്റ്റ് സീസൺ -3 സംഘാടക സമിതിസമിതി രൂപീകരിച്ചു

മനാമ : പ്രതിഭ മുഹറഖ് മേഖല വർഷം തോറും നടത്തുന്ന വോളിബോൾ മത്സരമായ വോളി ഫെസ്റ്റ് സീസൺ- 3 പ്രവർത്തനത്തിനങ്ങൾ വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. പ്രതിഭ ഹാളിൽ ചേർന്ന യോഗത്തിൽ മേഖല സ്പോർട്സ് കമ്മിറ്റി കൺവീനർ അജീഷ് സ്വാഗതം പറഞ്ഞു, മേഖല പ്രസിഡണ്ട് സജീവൻ മാക്കണ്ടി അധ്യക്ഷൻ ആയിരുന്നു. വോളി ഫെസ്റ്റ് സീസൺ 3 യുടെ നടത്തിപ്പിനുവേണ്ട വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാർ ഷിജു ഇ കെ (ജനറൽ കൺവീനർ), അജീഷ് (ജോ. കൺവീനർ) ഗിരീഷ് കല്ലേരി (സാമ്പത്തികം) എൻ കെ അശോകൻ (വെനു & റിസപ്ഷൻ, അനിൽ കെ. പി (രജിസ്‌ട്രേഷൻ), സന്തു, ബബീഷ് വത്സരാജ് (സ്കോർ), സതീശൻ പി (വളണ്ടിയർ), സതീഷ് കുമാർ (ഗതാഗതം), രാധേഷ് (ഭക്ഷണം ), ബിജു കെ പി (ട്രോഫി&മൊമെന്റോ), കണ്ണൻ മുഹറഖ്, ബഷീർ (സൗണ്ട് സിസ്റ്റം) സുലേഷ് (പബ്ലിസിറ്റി).പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ രക്ഷാധികാരികളായ സുരേഷ് അത്താണിക്കൽ, റാം, മേഖല കമ്മിറ്റി അംഗം എൻ കെ അശോകൻ സാമ്പത്തിക കൺവീനർ ഗിരീഷ് കല്ലേരി എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വോളി ഫെസ്റ്റ് സീസൺ- 3 യുടെ ലോഗോ പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴ വോളി ഫെസ്റ്റ് ജോ. കൺവീനർ അജീഷിന് നൽകി പ്രകാശനം ചെയ്തു.