ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവത്താനോദ്‌ഘാടനം നാളെ

മനാമ: ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവത്താനോദ്‌ഘാടനം മെയ് 31 ന് വെള്ളിയാഴ്ച്ച(നാളെ) രാത്രി 8 മണി മുതൽ മനാമ കെഎംസിസി ഹാളിൽ വെച്ച് നടക്കും.
ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉൽഘാടനം ചെയ്യും.മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്
അഡ്വ. ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാ പ്രകടനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. ഉന്നത വിദ്യാഭ്യാസ രംഗത്തും, പ്ലസ്ടു, എസ്എസ്എൽസി, പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ വെച്ച് എക്സലൻസി പുരസ്‌ക്കാരം നൽകി ആദരിക്കുമെന്നും സൗത്ത്‌ സോൺ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.