കാമിയ ഗ്ലോബൽ മീറ്റും ഈദ് സംഗമവും ഖത്തറിൽ

ഖത്തർ : കാമിച്ചേരി മഹല്ല് പ്രവാസി കൂട്ടായ്മയായ കാമിയ കാമിച്ചേരിയുടെ ഗ്ലോബൽ പ്രതിനിധി സംഗമവും ഈദ് മീറ്റും ബലി പെരുന്നാൾ ദിനത്തിൽ ഖത്തർ അരോമ ദർബാർ ഹാളിൽ നടക്കും ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ഉദ്‌ഘടന സംഗമം ഖത്തർ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ് ഉദ്‌ഘാടനം ചെയ്യും. കാമിയ ഗ്ലോബൽ ചെയര്മാനും ദുബായ് കെ എം സി സി ആക്ടിങ് പ്രെസിഡന്റുമായ ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിക്കും. പ്രസ്തുത പരിപാടിയിൽ വെച്ച് കാമിയ അംഗങ്ങൾക്കായുള്ള വിവിധ പദ്ധതികളുടെ ലോഞ്ചിങ്ങും നടക്കും. തുടർന്ന് രാത്രി 7 മണിക്ക് ഖതാരാ ഹിൽ ഗാർഡനിൽ വെച്ച് ഫാമിലി മീറ്റും നടക്കും. വിവിധ ജി സി സി രാജ്യങ്ങളിൽ നിന്നുമായി എത്തുന്ന കാമിയാ കാമിച്ചേരിയുടെ പ്രതിനിധികൾക്കു ഖത്തർ സംഗമം പുത്തൻ അനുഭവം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.