ബിഡികെ – വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ രക്തദാന ക്യാമ്പ്

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിലും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 83 പേര് രക്തം നൽകി.ബിഡികെ ബഹ്‌റൈൻ പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ്സുരേഷ് പുത്തൻ വിളയിൽ, ജോയിൻറ് സെക്രട്ടറി, ധന്യ വിനയൻ, നിതിൻശ്രീനിവാസ്, സുനിൽ മനവളപ്പിൽ, വിനീത വിജയൻ (ക്യാമ്പ് കോർഡിനേറ്റർസ്‌), അശ്വിൻ രവീന്ദ്രൻ, (മീഡിയ വിങ്ങ് കൺവീനർ), ഫിലിപ്പ് വർഗീസ്, അസിസ് പള്ളം, സെന്തിൽ കുമാർ, ശ്രീജ ശ്രീധരൻ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), സുജേഷ് എണ്ണയ്ക്കാട്, ഗിരീഷ് ടി.ജെ, പ്രസാദ് (കോർഡിനേറ്റെഴ്സ്), വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിൽ പ്രസിഡണ്ട് മിനി മാത്യു, സെക്രട്ടറി അലിൻ ജോഷി, കോർഡിനേറ്റർ ശ്രീജിത്ത് ഫറൂക്ക്, ഹെൽത്ത് ഫോറം കൺവീനർ ഷാരോൺ പ്രതീഷ്, നെൽസൺ വർഗീസ്, റിതിൻ തിലക്, ജോയൽ ബൈജു , ജോഷി വിതയത്തിൽ, റോയ് മാത്യു, പ്രതീഷ് തോമസ്, സത്യൻ പേരാമ്പ്ര, അജയകൃഷ്ണൻ, സയ്ദ് ഹനീഫ്, മെറിൻ മാത്യു എന്നിവർ നേതൃത്വം നൽകി.