കേരളാവിഭാഗം വായനാദിനം ആചരിച്ചു

മസ്‌ക്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിഭാഗം സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനവും ചങ്ങമ്പുഴ അനുസ്മരണവും സംഘടിപ്പിച്ചു. ജൂൺ 21 വെള്ളിയാഴ്ച്ച കേരളവിഭാഗം ഓഫീസിൽ നടന്ന പരിപാടിയിൽ കൺവീനർ സന്തോഷ് കുമാർ ചങ്ങമ്പുഴയെ അനുസ്മരിച്ചു, വായനദിന സന്ദേശം നൽകി. കേരളവിഭാഗം അംഗങ്ങളായ കുട്ടികൾ ചങ്ങമ്പുഴക്കവിതകൾ അവതരിപ്പിച്ചു. കഥാവതരണവും, പുസ്തകാസ്വാദനവും പരിപാടിയുടെ ഭാഗമായി നടന്നു. തുടർന്ന് വി കെ എന്നിന്റെ സാഹിത്യ ജീവിതത്തെ ആസ്പദമാക്കി ‘ഒരേയൊരു വി കെ എൻ ‘ എന്ന ചർച്ചയിൽ ഹാറൂൺ റഷീദ്, ഷിബു ആറങ്ങാലി, ചാന്ദ്നി മനോജ്, ജുമി സിയാദ്, മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു. രാജീവ് മഹാദേവൻ മോഡറേറ്ററായിരുന്നു. സാഹിത്യവിഭാഗം കോഓർഡിനേറ്റർ ജഗദീഷ് സ്വാഗതവും, കോ കൺവീനർ കെ വി വിജയൻ നന്ദിയും പറഞ്ഞു