നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ:ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു.

ബഹ്‌റൈൻ:നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ വിദ്യാഭ്യാസ മേഖലയിൽ ഉന്നത പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. ശനിയാഴ്ച വൈകുന്നേരം അദ്ലിയയിലെ സൂം കൺസൽട്ടൻസി ഓഫീസിന്റെ പാർട്ടി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കുട്ടികൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.പ്രോഗ്രാം കൺവീനർ ഷുഹൈബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ പ്രശസ്ത സമൂഹീക പ്രവർത്തകനും, Laurel Accademy മാനേജിങ് ഡയറക്ടറുമായ Adv. ജലീൽ ഉത്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഗ്ലോബൽ കോർഡിനേറ്റർ യുസുഫ് അലി, ലേഡീസ് വിംഗ് പ്രതിനിധി ആബിദ സുഹൈൽ, ഫൈസൽ ക്ലാസ്സിക്‌, ദിവാകരൻ എന്നിവർ ആശംസകൾ അറിയിച്ചു.നൗഷാദ് അമ്മനാട്ട് നന്ദിയും പ്രകാശിപ്പിച്ചു.ഭക്ഷണ ശേഷം പരിപാടികൾ അവസാനിച്ചു. പരിപാടികൾക്ക് അബ്ദുൽ റാഫി, ഷാജഹാൻ, ഷഫീഖ്, അഭിലാഷ്, ശിവ, സുഹൈൽ, റാഫി എന്നിവർ നേതൃത്വം നൽകി.