ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ ന​വം​ബ​ർ 13 മു​ത​ൽ

By: Boby Theveril

ബഹ്‌റൈൻ : ബഹ്‌റൈൻ സാമ്പത്തിക മേഖലക്ക് കൂടുതൽ ഊർജം നൽകുന്ന ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ ന​വം​ബ​ർ 13 മു​ത​ൽ 15 വ​രെ സാ​ഖീ​ർ എ​യ​ർ ബേ​സി​ൽ​വെ​ച്ച് ന​ട​ക്കും.ബ​ഹ്‌​റൈ​ൻ ഗ​താ​ഗ​ത ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം, റോ​യ​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​ഫോ​ഴ്‌​സ്, ഫാ​ർ​ൺ​ബ​റോ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ (ബി.​ഐ.​എ.​എ​സ്) 2024 നടക്കുന്നത് . ഇത് സംബന്ധിച്ചു കഴിഞ്ഞ ദിവസം ഗ​താ​ഗ​ത, ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​വും ഗ​ൾ​ഫ് എ​യ​ർ ഗ്രൂ​പ് ഹോ​ൾ​ഡി​ങ് ക​മ്പ​നി​യും (ജി.​എ​ഫ്‌.​ജി) എ​യ​ർ​ഷോ സ്പോ​ൺ​സ​ർ​ഷി​പ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.ഹ​മ​ദ് രാ​ജാ​വി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലും രാ​ജാ​വി​ന്റെ വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​മാ​യി​രി​ക്കും പ​രി​പാ​ടി ന​ട​ക്കു​ക.വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കമ്പനികൾ ഷോയിൽ പങ്കെടുക്കും . ഈ മേഖലയുമായി ബന്ധപ്പെട്ട വില്പന, സഹകരണം , ട്രേഡിങ്ങ് സാധ്യതകൾ ഇതോടൊപ്പം നടക്കും . കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പവനിയനുകളുടെ പ്രത്യേക ഏരിയയും സന്ദർശക്കായി ഒരുക്കും .