യുഎഇയുടെ നാലാമത് കപ്പല്‍ 5,340 ടൺ ചരക്കുകളുമായി ഗാസയിലേക്കു പുറപ്പെട്ടു

ദുബായ് : 5,340 ടൺ ചരക്കുകളുമായി യുഎഇയുടെ നാലാമത്തെ കപ്പൽ ​ഗസയിലേക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ടു. ഇതോടെ യുഎഇയുടെ ഏറ്റവും വലിയ സഹായമാണ് ഗാസക്ക് നൽകിയത് ഇതിൽ 4,750 ടൺ ഭക്ഷ്യ വസ്തുക്കളും 590 ടൺ ഷെൽട്ടർ സാമ​ഗ്രികളുമാണുള്ളത്.ഓപ്പറേഷന് ​ഗാലന്റ് നൈറ്റ് മൂന്ന് പരമ്പരയിലെ നാലാമത്തേതാണ് പുതിയ ഈ സഹായ കപ്പൽ. ​എമിറേറ്റ്സ് റെഡ് ക്രസൻ്റ്, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവയാണ് ചരക്ക് നല്‍കിയത്. 313 ട്രക്കുകളാണ് കപ്പലിലേക്ക് ചരക്ക് ഇറക്കിയത്.ഗാസ മുനമ്പിലേക്ക് 4630 ടൺ മാനുഷിക സാമ​ഗ്രികളുമായി യുഎഇയുടെ മൂന്നാമത്തെ സഹായ കപ്പൽ മാർച്ചില്‍ പുറപ്പെട്ടിരുന്നു.