നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28 ന്

കൊച്ചി : നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് കേരളത്തിലെ വിവിധ സംരംഭകത്വ മേഖലകളെയും സാധ്യതകളേയും പരിചയപ്പെടുത്തുകയാണ് പരിപാടിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത് .koപങ്കെടുക്കാൻ താല്പര്യമുള്ളവർ NBFC യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം . പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍, ഭക്ഷ്യസംസ്കരണം, ലോജിസ്റ്റിക്സ്, വിനോദസഞ്ചാരം ഉള്‍പ്പെടെയുളള സാധ്യതകള്‍ മീറ്റില്‍ നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപങ്ങള്‍ക്കുളള അംഗീകാരവും നടപടിക്രമങ്ങളും വേഗത്തിലാക്കാന്‍ ഏകജാലക സംവിധാനമെന്ന നിലയിലും എന്‍.ബി.എഫ്.സി സഹായിക്കും.