ഒമാൻ ; ഇൻഡോ ഗൾഫ്​ ആൻഡ്​ മിഡിലീസ്​റ്റ്​ മന്ത്രി ഖൈസ്​ അൽ യൂസുഫുമായി കൂടിക്കാഴ്ച നടത്തി

ഒമാൻ : ഇൻഡോ ഗൾഫ്​ ആൻഡ്​ മിഡിലീസ്​റ്റ്​ – ചേംബർ ഡയറക്​ടർ ബോർഡ്​ അംഗങ്ങൾ ഒമാൻ വ്യവസായ, വാണിജ്യ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ്​ അൽ യൂസുഫുമായി കൂടിക്കാഴ്ച നടത്തി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പാക്കുന്നത് ഇന്ത്യയും ഒമാനും തമ്മിലെ ഉഭയകക്ഷി വ്യാപാരം പുതിയ തലങ്ങളിലേക്ക്​ ഉയരുമെന്ന്​ ഒമാൻ വ്യവസായ, വാണിജ്യ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ്​ അൽ യൂസുഫ്​. മിഡിലീസ്​റ്റ്​ ചേംബർ ഓഫ്​ കൊമേഴ്​സ്​ ഡയറക്​ടർ ബോർഡ്​ അംഗങ്ങളുമായി മന്ത്രാലയത്തിൽ നടന്ന കൂടികാഴ്​ചയിൽ അഭിപ്രായപ്പെട്ടു .. ഉൽപാദനം, ഗതാഗതം, ചരക്കുനീക്കം, ടൂറിസം, ഊർജം, ഖനനം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനാണ്​ രാജ്യം മുൻഗണന നൽകുന്നതെന്ന്​ പറഞ്ഞ ഖൈസ്​ അൽ യൂസുഫ്​ ഐ.എൻ.എം.ഇ.സി.സിയുടെ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും ഉറപ്പുനൽകി. മിഡിലീസ്​റ്റ്​ ചേംബർ ഓഫ്​ കൊമേഴ്​സ്​ ഒമാൻ ചാപ്​റ്റി​െൻറ പ്രവർത്തനങ്ങൾ ഒമാൻ ചേംബറിന്​ കീഴിൽ വേണം നടത്താനെന്നും ഇതിനായി രജിസ്​ട്രേഷൻ സംവിധാനം നടപ്പിലാക്കുമെന്നും വ്യവസായ, വാണിജ്യമന്ത്രി പറഞ്ഞു. നവീനാശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ ഇരു രാജ്യങ്ങളിലെയും സ്​റ്റാർട്ട്​അപ്പ്​ നിക്ഷേപകർക്കായി ഒമാൻ ചേംബറുമായി ചേർന്ന്​ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതി​െൻറ സാധ്യതകൾ കൂടികാഴ്​ചയിൽ ചർച്ച ചെയ്​തു. ഇൻവെസ്​റ്റ്​ ഒമാൻ, ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി എന്നിവയുടെ പങ്കാളിത്തത്തോടെ വാർഷിക മെഗാ ഇവൻറ്​ നടത്തുന്നതുമായി ബന്ധപ്പെട്ട നിർദേശം കൂടികാഴ്​ചയിൽ മുന്നോട്ടുവെച്ചു. ഒമാ​െൻറ സമഗ്ര ബിസിനസ്​ അന്തരീക്ഷത്തിന്​ ഈ വാർഷിക പരിപാടി ഗുണം ചെയ്യുമെന്ന്​ ഐ.എൻ.എം.ഇ.സി.സി അംഗങ്ങൾ ചൂണ്ടികാട്ടി. ഹോട്ടൽ അതിഥി വ്യവസായ രംഗത്തെ അടിസ്​ഥാന സൗകര്യങ്ങളുടെ സഹകരണ സാധ്യതകളും കൂടികാഴ്​ചയിൽ ചർച്ചയായി. ഇന്ത്യയിൽ നിന്ന്​ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും വിധം ഈ രംഗ​ത്തെ പ്രവർത്തനങ്ങൾ മാറ്റിയെടുക്കേണ്ടതുണ്ട്​. ഒമാനിലെ ഹെൽത്ത്​കെയർ രംഗത്തേക്ക്​ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നത്​ സംബന്ധിച്ചും വിശദ ചർച്ചകൾ നടന്നു. ഇതിനായി ഇൻഷൂറൻസ്​ നിയമങ്ങളിൽ മന്ത്രി തല ഇടപെടൽ വേണമെന്ന്​ ഡയറക്​ടർ ബോർഡ്​ അംഗങ്ങൾ ചൂണ്ടികാണിച്ചു. സേവനദാതാക്കൾക്ക്​ ഇൻഷൂറൻസ്​ കമ്പനികൾ പണമൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ക്രമപ്പെടുത്തുകയും വേണമെന്ന്​ ഡയറക്​ടർ ബോർഡ്​ അംഗങ്ങൾ ചൂണ്ടികാട്ടി. ഇൻഡോ ഗൾഫ്​ മിഡിലീസ്​റ്റ്​ ചേംബർ ഓഫ്​ കോമേഴ്​സ്​ ഒമാൻ ചാപ്​റ്റർ പ്രസിഡൻറ്​ മുഹിയു​ദ്ദീൻ മുഹമ്മദലിയുടെ നേതൃത്വത്തിൽ ഒമാൻ ഡയറക്​ടർ ഡേവിസ്​ കല്ലൂക്കാരൻ, വൈസ്​ ചെയർമാൻമാരായ ഡോ.ജെയിംസ്​ മാത്യു (യു.എ.ഇ), സിദ്ദീഖ്​ അഹമ്മദ്​ (സൗദി അറേബ്യ), സെക്രട്ടറി ജനറൽ ഡോ. സുരേഷ്​ മധുസൂദനൻ, കുവൈത്ത്​ ഡയറക്​ടർ രാജേഷ്​ സാഗർ എന്നിവർ കൂടികാഴ്​ചയിൽ പ​ങ്കെടുത്തു.