ഒമാനിൽ മയക്കുമരുന്നുമായി ഏഷ്യൻ വംശജർ പിടിയിൽ

ഒമാൻ : മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ വി​ദേ​ശി​ക​ളെ ഒമാനില്‍ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പിടികൂടി . വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ​നി​ന്നാ​ണ്​ ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രാ​യ പ്ര​തി​ക​ളെ അറസ്റ്റ് ചെയ്തത് . ഇവരുടെ കൈവശം ക്രി​സ്റ്റ​ൽ മെ​ത്ത് കണ്ടെത്തി. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ർ​ക്കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെയ്തത്. ഇവര്‍ക്കെതിരായ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാക്കി വരുന്നതായി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അറിയിച്ചു.