അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂപ്പ് ര​ക്ത​ദാ​ന കാ​മ്പ​യി​ൻ ന​ട​ത്തി

ബഹ്‌റൈൻ : അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്, അ​ൽ ന​ഈം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ, ഇ​മാം ഹു​സൈ​ൻ (എ.​എ​സ്) ര​ക്ത​ദാ​ന കാ​മ്പ​യി​ൻ ന​ട​ത്തി. മ​നാ​മ സെ​ൻ​ട്ര​ലി​ൽ അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പി​ന്റെ പു​തു​താ​യി ആ​രം​ഭി​ച്ച ശാ​ഖ​യി​ലാ​ണ് കാ​മ്പ​യി​ൻ ന​ട​ന്ന​ത്. നി​ര​വ​ധി​പേ​ർ ര​ക്തം ദാ​നം​ചെ​യ്തു.ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ൽ മ​ജീ​ദ് അ​ൽ അ​വ​ധി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് സി.​ഇ.​ഒ ഡോ. ​ശ​ര​ത് ച​ന്ദ്ര​ൻ, ജാ​ഫ​രി എ​ൻ​ഡോ​വ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് പ്ര​സി​ഡ​ന്റ് യൂ​സി​ഫ് ബി​ൻ സാ​ലി​ഹ് അ​ൽ സ​ലേ​ഹ്, ഗ​വ​ൺ​മെ​ന്റ് ഹോ​സ്പി​റ്റ​ൽ​സ് ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ രാ​ജാ അ​ൽ യൂ​സി​ഫ്, ഡെ​പ്യൂ​ട്ടി ചീ​ഫ് മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് ഓ​ഫി​സ​ർ ഡോ. ​രാ​ജ അ​ഹ​മ്മ​ദ് സാ​ലി​ഹ് അ​ൽ നു​ഐ​മി, ഇ​മാം ഹു​സൈ​ൻ, കാ​മ്പ​യി​ൻ സു​പ്രീം ക​മ്മി​റ്റി മേ​ധാ​വി ഡോ. ​ഫാ​ദ​ൽ അ​ൽ നാ​ഷി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.