മസ്‌കത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് പരാജയപ്പെടുത്തി

ഒമാൻ : മസ്‌കത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് വിഭാഗം വിജയകരമായി പരാജയപ്പെടുത്തി. സ്വകാര്യ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 14.6 കിലോ കഞ്ചാവും , വലിയ അളവിലുള്ള സൈക്കോ-ട്രോപിക് ഗുളികളും ഒമാൻ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു .. ഇതുമായി ബന്ധപെട്ടു ഒരു യാത്രക്കാരൻ പിടിയിലായതായും , നടപടികൾ പൂർത്തീകരിച്ചു വരുന്നതായും ഒമാൻ കസ്റ്റംസ് വിഭാഗം അറിയിച്ചു .