കെഎംസിസി ബഹ്റൈൻ സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും മാപ്പിളപ്പാട്ടും, സംഘ ഗാന മത്സരവും സംഘടിപ്പിച്ചു

ബഹ്റൈൻ : കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി റിവൈവ് ’24 ൻ്റെ ഭാഗമായി കെഎംസിസി ബഹ്റൈൻ സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും മാപ്പിളപ്പാട്ട് മത്സരവും സംഘഗാന മത്സരവും സംഘടിപ്പിച്ചു. മനാമ കെഎംസിസി ഹാളിൽ നടന്ന പരിപാടിയിൽ മുൻ കെഎം സിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. എസ്. വി ജലീൽ സാഹിബ്, ആക്റ്റിങ് പ്രസിഡണ്ട് അസ്‌ലം വടകര, ഗഫൂർ കയ്പമംഗലം, കെപി മുസ്തഫ ,റഫീഖ് തോട്ടക്കര എന്നിവർ സംസാരിച്ചു. സംസ്ഥാന നേതാക്കൾക്കുള്ള മൊമെൻ്റോ ജില്ലാ പ്രസിഡൻ്റ് ഇൻമ്മാസ് ബാബു പട്ടാമ്പി നൽകി. മാപ്പിളപ്പാട്ട് മത്സരത്തിൽ യഥാക്രമം ഫാത്തിമ നൗറിൻ ( ജിദാഫ്സ് ഏരിയ) ഒന്നാം സ്ഥാനവും ആയിഷ ഷെഹ്റിൻ ( വയനാട് ജില്ലാ) രണ്ടാം സ്ഥാനവും ഫാത്തിമ ഇഖ്ബാൽ ( മലപ്പുറം ജില്ല) ഫാത്തിമ അനസ് ( സൗത്ത് സോൺ) മൂന്നാം സ്ഥാനവും നേടി. സംഘഗാനത്തിൽ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും, കോഴിക്കോട് ജില്ലാ രണ്ടാം സ്ഥാനവും, പാലക്കാട് ജില്ലാ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ട്രോഫികൾ സംസ്ഥാന,ജില്ലാ നേതാക്കൾ വിതരണം ചെയ്തു.യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഇൻമ്മാസ് ബാബു പട്ടാമ്പി അധ്യക്ഷത വഹിച്ചു.നിസാമുദ്ദീൻ മാരായമംഗലം സ്വാഗതവും നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു. യൂസഫ് മുണ്ടൂർ,അൻവർ സാദത്ത്,അനസ് നാട്ടുകൽ,അബ്ദുൽ കരീം,ആശിഖ് പത്തിൽ മേഴത്തൂർ, അൻസാർ ചങ്ങലീരി,ഷഫീഖ് വല്ലപ്പുഴ, മുഹമ്മദ് ഫൈസൽ എന്നിവർ നേതൃത്വം നൽകി.