ആലപ്പുഴ പ്രവാസി അസോസിയേഷൻ ആഗസ്റ്റ് 09 തിന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.2024 ആഗസ്റ്റ് 09 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ്. രക്തദാനം ചെയ്യാൻ താല്പര്യമുള്ളവർ സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ എത്തിച്ചേരുക. രക്തം നൽകൂ… ജീവൻ രക്ഷിക്കൂ… എന്ന മഹത്വായ സന്ദേശം ഉൾക്കൊണ്ട് എല്ലാവരും ഈ മഹാദാനത്തിൽ പങ്കാളികളാകണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.ക്യാമ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ ബന്ധപ്പെടുക.

36249689 സുജേഷ് എണ്ണയ്ക്കാട്
39079337 ജോർജ്ജ് അമ്പലപ്പുഴ
33343530 ജയ്സൺ കൂടാംപളളത്ത്
33969500 അനൂപ് പള്ളിപ്പാട്