ബഹ്‌റൈൻ : കേ​ര​ളീ​യ സ​മാ​ജം ഓ​ണാ​ഘോ​ഷം ശ്രാ​വ​ണം പ​രി​പാ​ടി​ക​ൾ ആ​ഗ​സ്റ്റ് 30 മു​ത​ൽ

ബഹ്‌റൈൻ : കേ​ര​ളീ​യ സ​മാ​ജം ഓ​ണാ​ഘോ​ഷം ശ്രാ​വ​ണം പ​രി​പാ​ടി​ക​ൾ ആ​ഗ​സ്റ്റ് 30 മു​ത​ൽ നടക്കുമെന്ന് ബഹ്‌റൈൻ സ​മാ​ജം അധികൃതർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ വ്യക്തമാക്കി .ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ ബോ​സ്, പ്ര​മു​ഖ ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​ൻ, സം​സ്ഥാ​ന ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ, എം.​എ​ൽ.​എ​മാ​രാ​യ എം.​വി​ൻ​സെ​ന്റ്, സി.​ആ​ർ. മ​ഹേ​ഷ്‌ തു​ട​ങ്ങി​യ​വ​ർ സംബന്ധിക്കും . ആ​ഗ​സ്റ്റ് മു​പ്പ​തി​ന് പി​ള്ളേ​രോ​ണം ,ല​ഘു​സ​ദ്യ​യും ക​ലാ​പ​രി​പാ​ടി​ക​ളും  ന​ട​ക്കും. ആഗസ്റ്റ് 15ന് ​പ്ര​മു​ഖ സം​ഗീ​ത ബാ​ൻ​ഡാ​യ താ​മ​ര​ശ്ശേ​രി ചു​രം അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി, 16ന് ​സി​നി​മാ​റ്റി​ക്ക ഡാ​ൻ​സ് ,17ന് ​ഓ​ണ​പ്പാ​ട്ട് മ​ത്സ​രം, 18ന് ​പാ​ര​മ്പ​ര്യ വ​സ്ത്ര​പ്ര​ദ​ർ​ശ​ന​വും മ​ത്സ​ര​വും, 19ന് ​പി​ന്ന​ണി ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ലും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, 20ന് ​രാ​വി​ലെ പൂ​ക്ക​ള മ​ത്സ​രം എന്നിവയും നടക്കും .ആഗസ്റ്റ് 20ന് ​വൈ​കു​ന്നേ​രം കെ.​എ​സ് ചി​ത്ര, മ​ധു​ബാ​ല​കൃ​ഷ്ണ​ൻ, അ​നാ​മി​ക, നി​ഷാ​ന്ത് എ​ന്നി​വ​ർ നടത്തുന്ന ഗാനമേളയും നടക്കും . സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ഡോ.​സി.​വി. ആ​ന​ന്ദ ബോ​സ് പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ ചെ​റു​ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​നെ ആ​ദ​രി​ക്കും. സെ​പ്റ്റം​ബ​ർ 21ന് ​ബി.​കെ.​എ​സ് ലേ​ഡീ​സ് വി​ങ് അ​വ​ത​രി​പ്പി​ക്കു​ന്ന റി​ഥം ഓ​ഫ് കേ​ര​ള, 22ന് ​ക​ബ​ഡി മ​ത്സ​രം, 27ന് ​പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി ഒ​രു​ക്കു​ന്ന ഓ​ണ​സ​ദ്യ എ​ന്നി​വ​യു​ണ്ടാ​കും.വയനാട് ദുരന്തത്തിൽ പ്രയാസ പെടുന്നവർക്ക് ആദ്യ ഗഡു ഒരുലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നു   സമാജം പ്രസിഡന്റ്റ് പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു . വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ശ്രാ​വ​ണം ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ജോ​ർ​ജ് , ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യ ആ​ഷ്ലി കു​ര്യ​ൻ, നി​ഷ ദി​ലീ​ഷ്, സു​ധി അ​ച്ചാ​ഴി​യ​ത്ത്, വിനയ ചന്ദ്രൻ  എന്നിവർ പ​​ങ്കെ​ടു​ത്തു.