മസ്കറ്റ് : ഒമാനിലെ ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്കുകൾ നാഷണൽ ബാങ്ക് ഓഫ് ഒമാനുമായി (NBO) സഹകരണ കരാറിൽ ഒപ്പുവെച്ചു.നാഷണൽ ബാങ്ക് ഓഫ് ഒമാന്റെ ഉപഭോക്താക്കൾക്ക് ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണൽ ബാങ്ക് ഓഫ് ഒമാൻ സി ഇ ഒ അബ്ദുല്ല സഹ്റാൻ അൽ ഹിനായിയും ഒമാനിലെ ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക് സി ഇ ഒ ഷൈലേഷ് ഗുണ്ടുവും ആണ് കരാറിൽ ഒപ്പുവെച്ചത് ഈ സഹകരണം മുഖേന എൻ ബി ഒ അക്കൗണ്ട് ഉടമകൾക്കും ക്രെഡിറ്റ് കാർഡ് ഉടമകൾക്കും ആരോഗ്യ സേവനങ്ങൾക്കായി എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും ഇൻസ്റ്റാൾമെൻ്റ് ഓപ്ഷനുകളും ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽസിൽ നിന്ന് ലഭിക്കും… കൂടാതെ, മസ്കറ്റ്, സോഹാർ, ഇബ്രി എന്നിവിടങ്ങളിലെ എല്ലാ ആസ്റ്റർ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും ഉടനീളമുള്ള എൻബിഒയുടെ അക്കൗണ്ട് ഉടമകൾക്കും ജീവനക്കാർക്കും പ്രത്യേക കിഴിവുകൾ ലഭ്യമാണ്.