നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ 2024 ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ :-2024 ഈ വർഷത്തെ ഓണാഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനം ആണ്ടലുസ് ഗാർഡനിൽ വെച്ച്നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ടു ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര, പ്രോഗ്രാം കൺവീനർ ടി.കെ ഷഫീക്, സെക്രട്ടറി ഷാജഹാൻ, പ്രോഗ്രാം കോർഡിനേറ്റർ ശിവ ഗുരുവായൂർ ഗ്ലോബൽ കൺവീനർ യുസുഫ് അലി എന്നിവർ ചേർന്ന് സംഘടനാ ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി രാജൻ പാലയൂരിന് നൽകി കൊണ്ട് ആണ്ടാലുസ് ഗാർഡനിൽ വെച്ചു സംഘടിപ്പിച്ചു.ഈ വർഷത്തെ ഓണത്തെ വരവേൽക്കുവാൻ വിവിധങ്ങളായ പരിപാടികളാണ് സംഘടനാ ആസൂത്രണം ചെയ്തിട്ടുള്ളത്.

‘നമ്മളോണം-2024’ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടി നബി സലയിലെ മറ്മറിസ് ഗാർഡനിൽ വെച്ചു ഒക്ടോബർ 11ന് സംഘടിപ്പിക്കുമെന്ന് കൺവീനർ ഷഫീക് പറഞ്ഞു.ഇപ്രാവശ്യത്തെ ഓണത്തിന്റെ “നമ്മളോണം-2024” എന്ന പേര്, അംഗങ്ങളിൽ നിന്നുമാണ് തെരെഞ്ഞെടുത്തത്. ഉചിതമായ പേര് നിർദ്ദേശിക്കുന്നവർക്ക് മത്സരത്തിലൂടെ സമ്മാനങ്ങൾ നൽകി കൊണ്ടാണ് തീരുമാനത്തിലെത്തിയത് എന്ന് സംഘാടകർ അറിയിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാറൂഖ്, നിഷിൽ, റാഫി, ഷുഹൈബ്, അബ്ദുൽ റാഫി, ശാഹുൽ പാലക്കൽ, സജീവ്, റിൻഷിദ, ജസ്ന റാഫി, രചന സജീവ്, ഷഹന സിറാജ്, റിനിഷ അഷ്‌റഫ്, സിറാജ്, ഷെജീർ,സുജിത്, അഫ്സർ, ജാഫർ, ശബരീഷ്, ഐശ്വര്യ ശബരീഷ്, തുടങ്ങി നിരവധി അംഗങ്ങൾ പങ്കെടുത്തു.