” സദ്ഭാവന ദിവസ് ” ഐ.വൈ.സി.സി ഗുദൈബിയ – ഹൂറ ഏരിയ കൺവെൻഷനും, രാജീവ്‌ ഗാന്ധി ജന്മദിനാഘോഷവും

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ 2024 – 2025 കാല, ഏരിയ കൺവെൻഷനുകൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള മൂന്നാമത്തെ ഏരിയ കൺവെൻഷനും, രാജീവ്‌ ഗാന്ധി ജന്മദിനാഘോഷവും ഗുദൈബിയ – ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” സദ്ഭാവന ദിവസ് ” എന്ന പേരിൽ നടക്കും

ഗുദൈബിയയിലുള്ള ചായക്കട റെസ്റ്റോറന്റ് ഹാളിൽ വെച്ച് ഓഗസ്റ്റ് 29 വ്യാഴായ്ച്ച വൈകിട്ട് 7.30 നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ് വിതരണവും നടത്തപ്പെടുന്ന ഏരിയ
കൺവെൻഷനിലും, രാജീവ്‌ ഗാന്ധി ജന്മദിനാഘോഷത്തിലും ഐ.വൈ.സി.സി ദേശീയ ഭാരവാഹികൾ, അടക്കമുള്ളവർ പങ്കെടുക്കുന്നതാണ്.

പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും, ഐ.വൈ.സി.സി ബഹ്‌റൈനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താല്പര്യമുള്ള ഗുദൈബിയ – ഹൂറ ഏരിയകളിലെ കോൺഗ്രസ്‌ അനുഭാവികൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ്‌- സജിൽ കുമാർ , സെക്രട്ടറി – സൈജു സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.ബന്ധപ്പെടേണ്ട നമ്പർ :
39162524,  37790277