ജീവൻ കവർന്ന് ജോലി ; അന്നയുടെ മരണകാരണം ജോലി സമ്മർദമെന്ന് മാതാപിതാക്കൾ

കൊച്ചി :കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍ (27) പുണെയിലെ താമസസ്ഥലത്തുവച്ച് കുഴഞ്ഞുവീണു മരിച്ചത് ജൂലായ് 20-നാണ്. ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) എന്ന ബഹുരാഷ്ട്ര കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു അന്ന.കൃഷിവകുപ്പ് മുൻ അഡിഷനൽ ഡയറക്ടർ സിബി ജോസഫിന്റെയും ,എസ്ബിഐ മുൻ മാനേജർ അനിത അഗസ്റ്റിന്റെ മകളാണ് സഹോദരൻ അരുൺ.കഴിഞ്ഞ മാർച്ചിലായിരുന്നു അന്ന ജോലിയിൽ പ്രവേശിച്ചത് .
“എല്ലാവർക്കും ജോലി സമ്മർദമുണ്ട്,ബട്ട് ദിസ് ഈസ് ടൂ മച്ച്.ഏൽപിച്ച ജോലി കൃത്യ സമയത്തു ചെയ്തു തീർക്കാൻ കഠിനാധ്വാനം ചെയ്യുന്നതിനിടെ അതിനും മുകളിൽ ജോലി നൽകും അസിസ്റ്റന്റ് മാനേജർ .ഈ കാര്യം പറഞ്ഞാൽ സോ വാട്ട് ? രാത്രി മുഴുവനിരുന്നു തീർത്തോളണം എന്നാണ് മറുപടി” മകളുടെ ജോലി സാഹചര്യത്തെ പറ്റി അന്നയുടെ അമ്മ പറയുന്നതിങ്ങനെ.മകള്‍ മരിച്ചത് അമിത ജോലിഭാരത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് അന്നയുടെ അമ്മ അനിത അഗസ്റ്റിന്‍ കമ്പനിയുടെ ഇന്ത്യന്‍ മേധാവിക്ക് അയച്ച കത്ത് ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുകയാണ്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഇനിയൊരാൾക്കും ഇങ്ങനെ സംഭവിക്കരുത് അത് മാത്രമേ ഉദ്ദേശിക്കുന്നുള്ളുവെന്നും നിയമനടപടിക്കൾക്കൊന്നുമില്ലന്നും അന്നയുടെ അച്ഛൻ സിബി ജോസഫ് പറഞ്ഞു.