ബർക്കയിൽ 22 ടൺ കേടായ അരി പിടിച്ച സംഭവത്തിൽ പിടിയിലായവർക്ക് കടുത്ത പിഴ ലഭിച്ചേക്കും.മെയ് 10 നായിരുന്നു സംഭവം . ഭക്ഷ്യ യോഗ്യമല്ലാത്ത അരി കഴുകി വൃത്തിയാക്കി മറ്റു ചാക്കുകളിൽ പാക്ക് ചെയ്യവെയാണ് തൊഴിലാളികൾ ഉപഭോക്തര് സംരക്ഷണ അതോറിറ്റി യുടെ പിടിയിലായത് .ഇതിൽ ഉത്തരവാദികളായവർക്ക് 80000 റിയൽ പിഴയും രണ്ടുവർഷം ജയിൽ ശിക്ഷയും.തുടർന്ന് ഒമാനിലേക്ക് വരാൻ പറ്റാത്തവിധം പുറത്താക്കുകയും ചെയ്യും.ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചത്.