പൊന്നാനി സ്വദേശി ജിദ്ദയിൽ മരണമടഞ്ഞു

റിയാദ്: സന്ദർശന വിസയിൽ ജിദ്ദയിലെത്തിയ മലപ്പുറം പൊന്നാനി തൃക്കാവ് സ്വദേശി സുൽഫിയ മൻസിലിൽ എം.ഇ.എസ് പൊന്നാനി കോളജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രഫ. കെ.എ. അബ്ദുൽ ഖാദർ (89) മരണമടഞ്ഞു . വിരമിക്കലിനു ശേഷം ദുബൈ കസ്റ്റംസിൽ സീനിയർ റിസേർച്ചർ ആയി ജോലി ചെയ്തിരുന്നു. കുറച്ചുനാളുകളായി സന്ദർശനവിസയിൽ ജിദ്ദയിലുള്ള മകന്‍റെ കൂടെ താമസിച്ചുവരികയായിരുന്നു. പരേതരായ അബ്ദുറഹ്മാൻ കുട്ടി ഹാജി, ഫാത്തിമ എന്നവരുടെ മകനാണ്. ഭാര്യ: സുഹറ, മക്കൾ: മുഹമ്മദ്‌ ഫൗസി, മുഹമ്മദ് മുസമ്മിൽ, സുൽഫിയ (മൂവരും ജിദ്ദ), അബ്ദുൽ മുസവ്വിർ, മരുമക്കൾ: തസ്‌നീം അലി, എ.എം. അഷ്‌റഫ്‌, സബ്രീന സുബൈർ. മൃതദേഹം ചൊവ്വാഴ്ച സുബഹ് നമസ്കാരത്തിന് ശേഷം ജിദ്ദ അൽ ഫൈഹ മഖ്ബറ റഹ്മയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.