കണ്ണൂർ ജില്ലാ പ്രവാസി അസോസിയൻ ഓണ നിലാവ് 2024

ബഹ്‌റൈൻ : കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻറെ ഓണാഘോഷ പരിപാടിയായ ഓണ നിലാവ് 2024 വിവിധ കലാപരിപാടികളോടെ അദ്ലിയ ബാങ് സെഗ് തായി ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു. സെക്രട്ടറി നിജിൽ രമേശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് M.T വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ബിനു കുന്നന്താനം, എബ്രഹാം ജോൺ, ഡോളി ജോസഫ്, കൃഷ്ണകുമാർ, N.O രാജൻ,മുരളീകൃഷ്ണൻ,മോഹൻദാസ്, ഹർഷ ശ്രീഹരി, സിന്ധു രജനീഷ് എന്നിവർ ആശംസയും, വൈസ് പ്രസിഡൻറ് സത്യശീലൻ നന്ദിയും പറഞ്ഞു. ബഹറിലെ വിവിധ മ്യൂസിക് ക് ബാന്റുകൾ അവതരിപ്പിച്ച പ്രോഗ്രാം പരിപാടിക്ക് മാറ്റ് കൂട്ടി.