ബഹ്റൈനിൽ വൻ മയക്കുമരുന്ന് വേട്ട, കാർ​ഗോ വഴി കടത്താൻ ശ്രമിച്ചത് 1,30,000 ക്യാപ്റ്റൺ ​ഗുളികകൾ

മനാമ: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ൽ പ്ര​തി​ക​ളെ ബ​ഹ്റൈ​നി​ലെ​ത്തി​ക്കാ​ൻ ശ്ര​മം തുടർന്ന് അധികൃതർ. 1,30,000 ക്യാപ്റ്റ​ൺ ​ഗുളികകളാണ് സംഘത്തിന്റെ പക്കൽ നിന്ന് കണ്ടെത്തിയത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന്റെ സൂ​ത്ര​ധാ​ര​രെ​ന്ന് ക​രു​തു​ന്ന പ്ര​തി​ക​ൾ ര​ണ്ടു​പേ​രും 26 വ​യ​സ്സു​ള്ള​വ​രാ​ണ്. ഇ​വ​ർ രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം.
കഴിഞ്ഞ ദിവസമായിരുന്നു ഏകദേശം 1.7 ദശലക്ഷം ഡോളർ വിലവരുന്ന ക്യാപ്റ്റൺ ​ഗുളികകൾ പിടിച്ചെടുത്തത്. ക​സ്റ്റം​സ്, മ​യ​ക്കു​മ​രു​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ് യൂ​ണി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യാ​ണ് ഇവ പിടിച്ചെടുത്തത്. കാ​ർ​ഗോ വ​ഴി കടത്താനായിരുന്നു ശ്രമം. പ്ര​ത്യേ​ക വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ ത​യാ​റാ​ക്കി​യ പൈ​പ്പു​ക​ളി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് കണ്ടെത്തിയത്.ഖ​ത്ത​ർ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ച നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ക്കു​ന്ന​തി​ലേ​ക്ക് വ​ഴി​വെ​ച്ച​ത്. പൈ​പ്പി​ലൊ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ചി​രു​ന്നു. സംഭവത്തിൽ ഒരു വനിതയും അറസ്റ്റിലായിട്ടുണ്ട്.