ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് നിർത്തിവെച്ച് സൗദി

റിയാദ്: ഡെലിവറി ചെയ്യുന്ന മോട്ടോർ സൈക്കിളുകൾക്ക് ലൈസൻസ് നൽകുന്നത് സൗദി പൊതുഗതാഗത ജനറൽ അതോറിറ്റി (ടി.ജി.എ) നിർത്തിവെച്ചു. അതോറിറ്റി വക്താവ് സാലിഹ് അൽ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ മോട്ടോർസൈക്കിളുകളിൽ ഡെലിവറി സേവനം നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് നേരത്തെ മോട്ടോർ ബൈക്ക് ലൈസൻസ് അനുവദിച്ചിരുന്നു. അത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു. ആ ഘട്ടം ഇപ്പോൾ അവസാനിച്ചതായി അൽ-സുവൈദ് വ്യക്തമാക്കി.
ലെെസൻസ് നൽകുന്നത് നിർത്തിവെക്കാൻ പ്രധാന കാരണം വർക്ക് പെർമിറ്റ് ഇല്ലെന്നോ ട്രാഫിക് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെന്നോ കണ്ടെത്തിയ നിരവധി ബൈക്ക് ഡെലിവറി ബോയ്സിനെ റിയാദ് നഗരത്തിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു ലെെസൻസ് നൽകുന്നത് നിർത്തിവെക്കാൻ പ്രധാന കാരണം ഇതൊക്കെയാണ്.പുതിയ നിയമങ്ങൾ കൊണ്ടുവരുമ്പോൾ ഡെലിവറി ബൈക്കുകൾക്ക് എങ്ങനെ ലൈസൻസ് നൽകണം, ഡ്രൈവർമാരുടെ യോഗ്യത എന്തായിരിക്കണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും വ്യക്തത ഉണ്ടായിരിക്കണം. ഈ നിയമങ്ങൾ എല്ലാം കൊണ്ടുവന്ന ശേഷം മാത്രമേ ഡെലിവറി ബൈക്കുകൾക്ക് പുതിയ ലൈസൻസുകൾ നൽകൂ.കൊവിഡ് മഹാമാരികാലത്താണ് ഓൺലൈൻ ആപ്പുകൾ വഴിയുള്ള ഡെലിവറി സേവന മേഖല സൗദിയിൽ വൻതോതിൽ പുരോഗതി പ്രാപിച്ചത്. അഭിവൃദ്ധി പ്രാപിക്കുന്ന ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പുറമെ നിക്ഷേപങ്ങൾ നടത്തുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനും വിപുലമായ അവസരങ്ങളാണ് കമ്പനികൾക്ക് ലഭിച്ചത്.