ബഹ്റൈൻ മലയാളി സിഎസ്ഐ പാരിഷ് വിമൻസ് എംപവർമെൻറ് ആൻഡ് ലീഡർഷിപ്

ബഹ്‌റൈൻ : വിമൻസ് എംപവർമെൻറ് ആൻഡ് ലീഡർഷിപ് എന്ന പ്രമേയത്തിൽ ബഹ്റൈൻ മലയാളി സിഎസ്ഐ പാരിഷ് 2024 ഒക്ടോബർ 19 ശനിയാഴ്ച രണ്ടാം വാർഷിക വുമൺസ് കോൺഫറൻസ് ആതിഥേയത്വം വഹിച്ചു. റവ . മാത്യൂസ് ഡേവിഡ് സന്ദേശം നൽകി, റോയൽ ബഹ്റൈൻ ആശുപത്രിയിലെ ജനറൽ സർജൻ ഡോ. നീത രവി ബ്രെസ്റ്റ് കാൻസർ അവെർനെസ്സ് സിനെകുറിച്ച് ഉൾക്കാഴ്ചയുള്ള പ്രഭാഷണവും സംവേദനാത്മക സെഷനും നടത്തി.സെന്റ് പോൾസ് മാർത്തോമ ചർച്ച്, ബഹ്റൈൻ മാർത്തോമ പാരിഷ്, സി എസ് ഐ സൗത്ത് കേരള ഡയോസിസ് എന്നിവിടങ്ങളിൽ നിന്നുള്ള വികാരിമാരും സ്ത്രീകളും സമ്മേളനത്തിൽ പങ്കെടുത്തു. സ്ത്രീ ജന സഖ്യ സെക്രട്ടറി ശ്രീമതി ബീന സുനിൽ പരിപാടി ഏകോപിപ്പിച്ചു.