ബഹ്റൈന്‍-സിംഗപ്പൂര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍

മനാമ: ബഹ്റൈനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍. ബഹ്റൈന്‍-സിംഗപ്പൂര്‍ നേരിട്ടുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പ്രതിദിന സര്‍വീസായി വര്‍ധിപ്പിക്കും.നിലവില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് ഉള്ളത്. ബോ​യി​ങ് 787-9 വി​മാ​ന​മാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. 26 കി​ട​ക്ക​ക​ള​ട​ക്ക​മു​ള്ള ബി​സി​ന​സ് ക്ലാ​സ് മി​ക​ച്ച സൗ​ക​ര്യ​മാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ഏ​ഷ്യ​യി​ലെ​യും മി​ഡി​ൽ ഈ​സ്റ്റി​ലെ​യും പ്ര​ധാ​ന ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ആ​ഗോ​ള ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ​ർ​വീസ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. എല്ലാ ദിവസവും സര്‍വീസുകള്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാകും.