മനാമ: കഴിഞ്ഞ ആഴ്ച ഇന്ത്യക്കാരിയായ ബാലിക സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്നു കരുതുന്ന ആള്‍ കുറ്റം സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും സമ്മതിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇയാളെ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി വീണ്ടും റിമാന്‍റ് ചെയ്തതായി ‘ഫാമിലി ആന്‍റ് പ്രൊസിക്യൂഷന്‍’ ചീഫ് പ്രൊസിക്യൂട്ടറും ആക്ടിങ് അഡ്വ.ജനറലുമായ മൂസ അല്‍ നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇയാളെ ഫോറന്‍സിക് ഡോക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതായി പബ്ളിക് പ്രൊസിക്യൂഷന്‍ വ്യക്തമാക്കി.
താന്‍ സാറയെ തട്ടിക്കൊണ്ടുപോകുകയായിരുന്നില്ളെന്നും രക്ഷിതാക്കളെ കണ്ടത്തൊന്‍ സഹായിക്കുകയാണ് ചെയ്തതെന്നും പ്രതി പറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒറ്റക്ക് കാറിലിരുന്ന് കരഞ്ഞ കുട്ടിയെ രക്ഷിതാവിന്‍െറ അടുത്തത്തെിക്കാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തതെന്നാണ് ഈ സംഭവത്തില്‍ ഉള്‍പ്പെട്ട 38കാരനായ യുവാവ് പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ മാസം രണ്ടിന് വൈകീട്ട് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുള്ള സാറ ഗ്രെയ്സിനെ തൊട്ടടുത്ത ദിവസം രാത്രി പത്തുമണിയോടെയാണ് കണ്ടത്തെിയത്. ഈ സംഭവത്തില്‍ പിടിയിലായവര്‍ പാകിസ്താനില്‍ വേരുകളുള്ള ബഹ്റൈനി യുവാവും ഫിലിപ്പീന്‍സ് സ്വദേശിനിയായ യുവതിയുമാണ്.കുട്ടിയെ തട്ടികൊണ്ടുപോയ കാര്‍ ബുധനാഴ്ച കാലത്തുതന്നെ ഹൂറ കെ.എഫ്.സിയുടെ പുറകിലുള്ള ഗ്രൗണ്ടില്‍ നിന്നും കണ്ടത്തെിയിരുന്നു. സുസുകി ആള്‍ട്ടോ കാറിലെ ജി.പി.എസ് സംവിധാനം തകര്‍ക്കാന്‍ ശ്രമിച്ച നിലയിലായിരുന്നു.സാറയെ കണ്ടത്തൊനായതില്‍ സന്തോഷം പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റില്‍ കുറിപ്പെഴുതുകയും സാറയെ മോചിപ്പിക്കാനായതില്‍ ബഹ്റൈന് നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്തിനാണ് സാറയെ തട്ടിക്കൊണ്ടുപോയത് എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.