ഹണിമൂണ്‍ മുടങ്ങിപ്പോയ ദമ്പതികൾക്ക് ആശ്വാസമായി സുഷമ സ്വരാജ്

CpVo6m0W8AAySg9ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് പ്രശ്‌നവുമായി ബന്ധപ്പെട്ട് ഹണിമൂണ്‍ മുടങ്ങിപ്പോയ ദമ്പതികൾക്ക് ആശ്വാസമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഹണിമൂണിനായി ഇറ്റലി തെരഞ്ഞെടുത്ത് പോകുന്നതിന് നാലു ദിവസം മുമ്പ് ആഗസ്റ്റ് 4 നാണ് ഫോട്ടോഗ്രാഫറായ ഫെയസാന്‍ പട്ടേല്‍ ഭാര്യ സനാ ഫാത്തിമയുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വിവരം ട്വീറ്റ് ചെയ്തത്. പോകുന്നതിന് മുമ്പ് പാസ്‌പോര്‍ട്ട് കണ്ടെത്താമെന്ന് കരുതിയിരുന്ന ഇദ്ദേഹം രണ്ടു ദിവസം കഴിഞ്ഞ പാസ്‌പോര്‍ട്ട ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ട്വീറ്റ് ചെയ്തു. രണ്ട് ടിക്കറ്റ് കയ്യിലുള്ളതിനാല്‍ പ്രണയിനിയെ കൂടാതെ തനിച്ച് പോകാന്‍ തീരുമാനിച്ചെന്നും പാസ്‌പോര്‍ട്ട് കണ്ടെത്തി ഭാര്യ ഒപ്പം ഉടന്‍ ചേരുമെന്ന് കരുതുന്നതായും കുറിച്ചു.

തന്റെ സീറ്റിന് സമീപമുള്ള സീറ്റില്‍ ഭാര്യയുടെ ചിത്രം പതിച്ച നിലയില്‍ താന്‍ വിമാനത്തില്‍ ഇരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ഇയാള്‍ പോസ്റ്റ് ചെയ്തു. സുഷമാ സ്വരാജിനെ ടാഗും ചെയ്തു. ഇത് വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുകയും നവദമ്പതികളെ സഹായിക്കാന്‍ സുഷമ രംഗത്ത് വരികയുമായിരുന്നു. തന്നെ ബന്ധപ്പെടാന്‍ ഭാര്യയോട് പറയൂ. അവര്‍ നിങ്ങളുടെ അടുത്ത സീറ്റില്‍ ഉണ്ടാകുമെന്ന് സുഷമ പ്രതികരിച്ചു. സഹായം വഴിയെ ഉണ്ടാകുമെന്നും സനായോടും ഫൈസനോടും പറഞ്ഞ സുഷമ തന്റെ ഓഫീസ് നിങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഡ്യൂപ്‌ളിക്കേറ്റ് പാസ്‌പോര്‍ട്ട് നാളെ തന്നെ തേടിയെത്തുമെന്നും ട്വീറ്റ് ചെയ്തു.
സുഷമയുടെ ഇടപെടലില്‍ താന്‍ സ്തംബ്ദ്ധയായി പോയെന്നും നന്ദി പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു ഇതിന് സനയുടെ മറുപടി.

sushama

A_ST9uniaI8W_2016-08-09_1470731404resized_pic