മനാമ : ഐ.വൈ.സി.സി ബഹ്റൈൻ ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ഉപ തിരഞ്ഞടുപ്പിന്റെ ഭാഗമായി പ്രവചന മത്സരം സംഘടിപ്പിക്കുന്നു.വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ലോകസഭ, നിയമസഭ തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഐ.വൈ.സി.സി ഏരിയ കമ്മിറ്റി ഇത്തരം പരിപാടിയുമായി മുന്നോട്ടു വന്നത്. തിരഞ്ഞടുപ്പിന്റെ പ്രചരണാർത്ഥവും, ജനാധിപത്യ സംവിധാനത്തിലെ വോട്ടിന്റെ പ്രാധാന്യം മനസിലാക്കുന്നതിനുമായി ഇത്തരത്തിലുള്ള പരിപാടി നടത്താൻ മുന്നോട്ടു വന്ന ഏരിയ കമ്മിറ്റിയേ, ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ സെക്രട്ടറി രാജേഷ് പന്മന, ദേശീയ അസിസ്റ്റന്റ് ട്രെഷറർ മുഹമ്മദ് ജസീൽ, ഹിദ്ദ് – അറാദ് ഏരിയ ഭാരവാഹികൾ, മനാമ ഏരിയ പ്രസിഡന്റ് റാസിബ് വേളം, സെക്രട്ടറി ഷിജിൽ പെരുമാച്ചേരി, ട്രെഷറർ ഹാരിസ് മാവൂർ തുടങ്ങിയവർ പോസ്റ്റർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശി, സെക്രട്ടറി നിധിൻ ചെറിയാൻ, ട്രെഷറർ ഷനീഷ് സദാനന്ദൻ, പ്രോഗ്രാം കോർഡിനേറ്റർ നിസാം എൻ.കെ എന്നിവർ അറിയിച്ചു.
33389356, 38161333, 33400778