ബഹ്‌റൈൻ : പാകിസ്ഥാൻ സ്വദേശി ഡാനിയേൽ മാഹിസ് അരയ്ക്ക് താഴോട്ട് തളർന്ന അവസ്ഥയിൽ സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരുന്നു. ഫ്ലെക്സി വിസയിലായിരുന്നതിനാൽ സഹായിക്കാൻ സ്പോൺസറോ കമ്പനിയോ ഉണ്ടായിരുന്നില്ല. തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. സ്‌ട്രെച്ചർ സഹായത്തോടെ മാത്രമേ ഫ്ലൈറ്റ് യാത്ര സാധ്യമായിരുന്നൊള്ളു. അതുനുള്ള ഭീമമായ തുക കണ്ടെത്താനാവാത്ത അവസ്ഥയിലായിരുന്നു. പഠിക്കുന്ന മൂന്നു മക്കൾ അടങ്ങുന്നതാണ് കുടുംബം. ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽ പെട്ട ഇദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹോപ്പ് അംഗങ്ങളിൽ നിന്നും സുമനസുകളിൽ നിന്നും സമാഹരിച്ച തുക യാത്രാ ചിലവിലേയ്ക്ക് നൽകി. സഹായത്തുക ഹോപ്പ് എക്സിക്യൂട്ടീവ് അംഗം ഷിബു പത്തനംതിട്ട കൈമാറി. സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, സിബിൻ സലിം എന്നിവർ സന്നിഹിതരായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പള്ളിയിലെ അംഗങ്ങളും ചേർന്ന് സാമ്പത്തിക സഹായം നൽകി. കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് മടങ്ങിയ അദ്ദേഹം സഹായിച്ച എല്ലാവരോടും നന്ദി അറിയിച്ചു.