നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് ഫൈനൽ നാളെ

ബഹ്‌റൈൻ : കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ഫൈനൽ മത്സരം നാളെ ഉച്ചയ്ക്ക് 2.30 ന് അൽ അഹലി ക്ലബ് മൈതാനിയിൽ ആരംഭിക്കും. ഫൈനൽ മത്സരത്തിന്റെ ഉത്ഘാടന കർമ്മം ബഹ്‌റൈൻ പ്രതിഭാ പ്രസിഡന്റ് ബിനു മണ്ണിൽ നിർവ്വഹിക്കും. വിജയികൾക്ക് കെ ഇ ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിയും, എബ്രഹാം കോർഎപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് എം സി കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നു. കൂടാതെ ടൂർണമെന്റിലെ മികവുറ്റ താരങ്ങൾക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകുന്നു. സമാപന സമ്മേളനം H.E മുഹമ്മദ്‌ ഹുസൈൻ അൽ ജനഹി എം. പി ഉത്ഘാടനം ചെയ്യും. ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ മുഖ്യ അഥിതി ആയിരിക്കും. ഐ വൈ സി ഇന്റർനാഷണൽ, ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം, സാമൂഹ്യ പ്രവർത്തകരായ സെയ്ദ് ഹനീഫ്, തോമസ് ഫിലിപ്പ്, ബി. കെ. എൻ. ബി. എഫ് ചെയർമാൻ റെജി കുരുവിള, ആക്റ്റിങ് പ്രസിഡന്റ് സൈജു ചാക്കോ തോമസ്, സെക്രട്ടറി നിഖിൽ തോമസ്, മുൻ സെക്രട്ടറി സാജൻ പൊൻപള്ളി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും. ഫൈനൽ മത്സരത്തിലെ വിജയികൾക്കും തരങ്ങൾക്കും വിശിഷ്ട അതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നുംഫെഡറേഷൻ കപ്പ് ടൂർണമെന്റ് ജനറൽ കൺവീനർ ബിജു കൂരോപ്പട അറിയിച്ചു.