മനാമ: ജനാധിപത്യ മതേതരവിശ്വാസികളെ ഏറെ ആകുലപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് ഇന്ത്യാ രാജ്യം കടന്നു പോകുന്നത്. ആയതിനാൽ കേരളത്തിൽ ആസന്നമായി നടക്കാൻ പോകുന്ന പാലക്കാട് -ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും പാർലമെൻറ് മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പുകൾ ഏറ്റവും നിർണായകമാവുകയാണ്. നാടിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ പ്രവാസികളുടെ സാന്നിധ്യവും അവിഭാജ്യമായ ഒരു കാലഘട്ടവും കൂടിയാണ് ഇത്. ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനായി ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം മതനിരപേക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലക്കാട്- ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വയനാട് പാർലമെൻറ് മണ്ഡലത്തിലെയും വോട്ടർമാരായ പ്രവാസികളുടെയും ഒപ്പം സമാന മനസ്കരുടെയും സംയുക്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തപ്പെടുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സൽമാനീയ പ്രതിഭാ സെൻട്രറിൽ വെച്ച് നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം കൺവീനർ സുബൈർ കണ്ണൂർ അഭ്യർത്ഥിച്ചു. പരിപാടി ലോക കേരള സഭ അംഗം സി.വി.നാരായണൻ ഉദ്ഘാടനം ചെയ്യും.