യൂറോപ്പിൽനിന്നൊരു ഉത്രാടപ്പൂവ്

diyaഡബ്ലിന്‍: ദിയ ലിങ്ക് വിന്‍സ്റ്റാറിന്റെ ഓണത്തെ അടിസ്ഥാനമാക്കിയുള്ള ആൽബത്തിന്റെ ചിത്രീകരണം പൂർത്തിയായി , എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് ‘ഉത്രാടപ്പൂവ്’ എന്നുപേരിട്ടിരിക്കുന്ന വീഡിയോ ആൽബം ചിത്രീകരിച്ചിരിക്കുന്നത് .MM ലിങ്ക് വിന്‍സ്റ്റാർ നിര്‍മിച്ചിരിക്കുന്ന ആൽബത്തിൽ നായികയുടെ വേഷമിടുന്ന ദിയ ഇന്ത്യൻ ക്ലാസിക്കല്‍ നൃത്തരംഗത്ത് യൂറോപ്പിൽ ശ്രദേശയാണ്. നിരവധിതവണ അയര്‍ലണ്ടിലെ നാഷണല്‍ ടെലിവിഷന്‍ ചാനലായ RTEല്‍ പരിപാടികള്‍ അവതരിപ്പിക്കുകയും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അയർലൻഡ് സന്ദർശിച്ചപ്പോൾ അദ്ദഹത്തിന് മുൻപിൽ ക്ലാസിക്കൽ നൃത്ത അവതരിപ്പിക്കാൻ ദിയക്ക് അവസരം കിട്ടിയിട്ടുണ്ട് .കൂടാതെ അയർലൻഡ് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നൃത്ത പ്രകടനംനടത്താനുള്ള ഭാഗ്യവും ദിയയെ തേടിയെത്തിയിട്ടുണ്ട്, അയര്‍ലണ്ടിനെ കൂടാതെ സ്വിറ്റ്‌സര്‍ലന്‍ഡ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സുകളായ കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ അവതരിപ്പിക്കന്നതിൽ പ്രശസ്തയാണ്.

തിരുവോണത്തിന്റെ പ്രാധാന്യവും കേരളിയ സംസ്‌കാരവും വിളിച്ചുണര്‍ത്തുന്ന ഈ ആല്‍ബം മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, തിരുവാതിര, കളരിപ്പയറ്റ് തുടങ്ങി മറ്റ് കലാരൂപങ്ങളും കാണിക്കുന്നു. തുമ്പയും തുളസിയും മുക്കുറ്റിയും മാവേലിയും ആര്‍പ്പുവിളികളുമായി കേരള സംസ്‌കാരം നിറഞ്ഞ് നില്‍ക്കുന്ന ഈ ആല്‍ബം വളരെ ശ്രദ്ധേയമാണ് .ആല്‍ബത്തിന്റെ ചിത്രീകരണം എറണാകുളം ജില്ലയിലെ പിറവത്തിന് സമീപമുള്ള പാഴൂര്‍, ആമ്പല്ലൂര്‍, തൃപ്പക്കുടം, എടാട്ടുപയല്‍, മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം എന്നിവിടങ്ങളിലായണ് ചിത്രീകരിച്ചിരിക്കുന്നത് .

 

റോയല്‍ റഫീഖ് ഛായഗ്രഹണവും , RLV ജോളി മാത്യു കൊറിയോഗ്രഫിയും നിർവഹിച്ചിരിക്കുന്നത് , ഓണത്തോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ചാനലുകളില്‍ ഈ ആല്‍ബം പ്രക്ഷേപണം ചെയ്യും.