

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ലോക രക്തദാന ദിനാചരണം പ്രശസ്ത ചരിത ഗ്രന്ഥ രചയിതാവ് പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഐസിആർഎഫ് ചെയർമാൻ അഡ്വ: വി. കെ. തോമസ്, ബിഡികെ ബഹ്റൈൻ പേട്രൺ ഡോ: പി. വി. ചെറിയാൻ, കിംസ് ഹോസ്പിറ്റൽ ബഹ്റൈൻ സെയിൽസ് മാനേജർ പ്യാരി ലാൽ, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ആയുർവേദ ഡോ: അതുല്യ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബിഡികെ യുമായി ചേർന്ന് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച 19 സംഘടനകളെ ചടങ്ങിൽ ആദരിച്ചു. സൽമാനിയ ഗവ: ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലെ ശിഹാബുദ്ധീൻ ബ്ലഡ് ഡൊണേഷൻ സംബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ് നൽകി. ബിഡികെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് റോജി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന് ചടങ്ങിന് ജനറൽ സെക്രട്ടറി ജിബിൻ ജോയ് സ്വാഗതവും. അസിസ്റ്റന്റ് ട്രെഷറർ രേഷ്മ ഗിരീഷ് നന്ദിയും രേഖപ്പെടുത്തി. നാട്ടിലേക്ക് യാത്ര തിരിക്കുന്ന ബിഡികെ ആദ്യ കാല പ്രവർത്തകൻ രഞ്ചു രാജന് ചടങ്ങിൽ യാത്രയയപ്പ് നൽകി. ബിഡികെ ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
