

മനാമ: ബഹ്റൈനിൽ ഇ കീ, ഇ ഗവ. ബഹ്റൈൻ എന്നിവയുടെ പേരിൽ ഫോണുകളിൽ വ്യാജ ടെക്സ്റ്റ് മെസേജുകളും ഇതുവഴിയുള്ള തട്ടിപ്പും നടക്കുന്ന സാഹചര്യത്തിൽ സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്നു ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി . ഇത്തരം അറിയിപ്പുകൾ വ്യാജമാണെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി അറിയിച്ചു. എന്നാൽ ഇത്തരം സന്ദേശത്തിനൊപ്പം വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വ്യക്തിഗത വിവരങ്ങളും പണവും നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ . ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുകയോ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു . ഇ കീ, ഇ ജിഒവി ബഹ്റൈൻ എന്നിവയുടെ പേരിൽ വരുന്ന സന്ദേശങ്ങൾ ഇ ഗവൺമെന്റ് സേവനങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാൽ, ഇതുവഴി വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ കൈമാറ്റം ചെയ്യുവാനോ അയച്ചു കൊടുക്കുവാനോ ആവിശ്യപ്പെടില്ല . സംശയാസ്പദമായ സന്ദേശങ്ങൾ ലഭിക്കുന്നവർ 80008001 എന്ന നമ്പറിൽ സർക്കാർ സേവന കോൺടാക്റ്റ് കേന്ദ്രവുമായി ബന്ധപ്പെടുകയോ മൈ ജിഒവി ആപ്പ് വഴിയോ 922 എന്ന ഹോട്ട്ലൈൻ വഴിയോ സൈബർ ക്രൈം ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഐ.ജി.എ നിർദേശം പുറപ്പെടുവിച്ചു