സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് (CIGI)ബഹ്‌റൈൻ ചാപ്റ്റർ അഭിരുചി പരീക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

മനാമ :ഉപരിപഠനത്തിന്നു എങ്ങിനെ തയ്യാറാവണമെന്നും, തെരഞ്ഞെടുപ്പ് സ്വന്തം കഴിവുകൾ ബോധ്യമാക്കിയിട്ടു ആയിരിക്കാനെന്നാമെന്നും അതിനു സ്വയം ഒരാളുടെ കഴിവുകൾ തിരിച്ചറിയാനുള്ള ശാസ്ത്രീയമായ രീതിയാണ് ആപ്റ്റിട്യൂട് ടെസ്റ്റ് .വിദ്യാഭ്യാസ ശാൿ‌തീകരണത്തിന്നു ഊന്നൽ നൽകുന്ന സിജി സംഘടിപ്പിക്കുന്ന അഭിരുചി പരീക്ഷയാണ് ഡിഫറെൻഷൽ ആപ്റ്റിട്യൂട് ടെസ്റ്റ് . (CDAT.)മനാമയിലെ കെ സിറ്റി പാർട്ടി ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളും, രക്ഷിതാക്കളുമടക്കം നിരവധി ആളുകൾ പങ്കെടുത്തു.സിജി ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ യുസുഫ് അലി അധ്യക്ഷത വഹിച്ച പരിപാടിയിൽ, Dr. അനീസ മൊയ്‌ദു ഉത്ഘാടനം നിർവഹിച്ചു,chief കോർഡിനേറ്റർ ഹുസൈൻ വലിയകത്തു സ്വാഗതവും, HR കോർഡിനേറ്റർ ആയ Shibu പത്തനംതിട്ട നന്ദിയും പറഞു സിജി, കരിയർ വിഭാഗം സ്പെഷ്യലിസ്റ്റ് ഫിറോസ് P. T പരിപാടി അവതരിപ്പിച്ചു.നിസാർ കൊല്ലം,യാസിർ, സാജിർ കണ്ണൂർ, മൻസൂർ,എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.CDAT -ൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർക്കു 33313710,33497487,34338436 ബന്ധപ്പെടാവുന്നതാണ്.