‘ലക്ഷ്യം – 2025’ -വോയ്‌സ് ഓഫ് ആലപ്പി വെബിനാർ സംഘടിപ്പിക്കുന്നു.

ബഹ്‌റൈൻ : കേരള സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പുമായി സഹകരിച്ച് കൊണ്ട് ‘ലക്ഷ്യം – 2025’ എന്ന പേരിൽ വോയ്‌സ് ഓഫ് ആലപ്പി വെബിനാർ സംഘടിപ്പിക്കുന്നു. ജൂൺ 27 വെള്ളിയാഴ്ച്ച രാവിലെ ബഹ്‌റൈൻ സമയം രാവിലെ 10.30 ന് ആണ് കരിയർ ഗൈഡൻസ് വെബിനാർ. 13 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ ക്ലാസ്സിൽ പങ്കെടുക്കാം.പ്രമുഖ കരിയർ ഗൈഡൻസ് കൗൺസിലർമാരായ ശ്രീ രാജേഷ് V R (കേരള സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ, തിരുവനന്തപുരം) ശ്രീമതി ബിനു ബഹുലേയൻ (അസിസ്റ്റന്റ് സെന്റർ മാനേജർ, കരിയർ കൗൺസിലർ, കരിയർ ഡെവലപ്മെന്റ് സെന്റർ, തൃപ്പൂണിത്തുറ) എന്നിവർ നേതൃത്വം നൽകുന്നു. ഉപരിപഠന മേഖകളെ സംബന്ധിച്ചിച്ചുള്ള ക്ലാസ്സുകൾക്കൊപ്പം വെബിനാറിൽ പങ്കെടുക്കുന്നവരുടെ സംശയനിവാരണനത്തിനായി പ്രത്യേക സെഷനും ഉണ്ടായിരിക്കും.തികച്ചും സൗജന്യമായി സംഘടിപ്പിച്ചിരിക്കുന്ന ഈ കരിയർ ഗൈഡൻസ് വെബിനാറിൽ വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളല്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 3340 1786 (സിബിൻ സലിം), 3319 3710 (ധനേഷ് മുരളി), 3988 2829 (ബോണി മുളപ്പാംപള്ളിൽ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.