അൽ മന്നാഇ ദഅവ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

മനാമ: പ്രബോധന പ്രവർത്തനങ്ങൾക്ക് അംഗങ്ങളെ പ്രാപ്‌തരാക്കാൻ ഉതകുന്ന പഠന ക്‌ളാസ്സുകളുടെ ഭാഗമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം ദഅവ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.
റയ്യാൻ മദ്രസ്സ ഹാളിൽ നടന്ന പരിപാടിയിൽ സാദിഖ് ബിൻ യഹ്യ ആമുഖ ഭാഷണം നിർവ്വഹിച്ചു.”ദഅവത്ത് : ബാധ്യതയും രീതി ശാസ്ത്രവും” എന്ന വിഷയത്തെ അധികരിച്ച് സജ്ജാദ് ബിൻ അബ്ദു റസാഖിന്റെ പ്രഭാഷണത്തോടെ ആരംഭിച്ച പരിപാടിയിൽ തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ വിഷയങ്ങളിൽ സയ്യിദ് മുഹമ്മദ് ഹംറാസ്, വസീം അഹ്മദ് അൽ ഹികമി എന്നിവർ ക്ലാസുകൾ എടുത്തു.കോയ ഇസാ ടൌൺ നന്ദി പറഞ്ഞു.