
മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം ആയിഷ മസ്ജിദിന് സമീപമുള്ള ഹിദ്ദ് ചാരിറ്റി ഹാളിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ആശൂറാ നോമ്പ് തുറയോടെ ആരംഭിച്ച പരിപാടികൾക്ക് അജ്മൽ തറയിൽ സ്വാഗതം പറഞ്ഞു. സുനീർ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉൽഘാടനം അൽ മന്നാഇ സെന്റർ ആക്ടിങ്ങ് ജനറൽ സെക്രട്ടറി ബിനു ഇസ്മായിൽ നിർവ്വഹിച്ചു.അൽ ഹിദായ സെന്റർ പുതുതായി ആരംഭിക്കുന്ന മദ്രസ്സ, പ്ലേയ് സ്‌കൂൾ എന്നിവയുടെ ലോഗോ പ്രകാശനം ഹംസ അഹമ്മദ്, ഹംസ അമേത്ത് എന്നിവർ നിർവ്വഹിച്ചു.തുടർന്ന് “കുടുംബം: വിശ്വാസം സംസ്കരണം”, “ഹൃദയം രോഗബാധിതമായാൽ” എന്നീ വിഷയങ്ങളെ അധികരിച്ച് സജ്ജാദ് ബിൻ അബ്ദു റസാഖ്, വസീം അഹ്മദ് അൽ ഹികമി എന്നിവർ സംസാരിച്ചു.യുണിറ്റ് പ്രസിഡണ്ട് ഫൈസൽ ഹിദ്ദ്, ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഫിറോസ് ഓസ്കർ നന്ദി പറഞ്ഞു.







