ബഹ്‌റൈൻ : മുൻപ് പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ മോശപ്പെട്ട കമ്മറ്റുകളോടെ പ്രചരിപ്പിച്ച ഏഷ്യൻ വംശജനെ ആണ് പോലീസ് പിടികൂടിയത് , മുൻ കാമുകിയുടെ പരാതിയെ തുടർന്നനാണ് ഇയാളെ പിടികൂടിയത്. രണ്ടു വർഷമായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. അതിനെ തുടർന്ന് പെൺകുട്ടി ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. വീണ്ടും ബന്ധം തുടരാൻ ആവശ്യപെട്ട ഇയാൾ നിരവധി തവണ പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു . വീണ്ടും പ്രണയാഭ്യർത്ഥന നിരസിച്ചപ്പോൾ ആണ് തന്റ്റെ ചിത്രങ്ങൾ ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് പെൺകുട്ടി പറയുന്നു. കേസിന്റെ തുടർ നടപടികൾക്കായി ഇയാളെ ഏഴ് ദിവസത്തേയ്ക്ക് തടവിൽ വെക്കാൻ ഉത്തരവിട്ടിട്ടുണ്ട്.