ടി.എം.സി. എ തൊഴിലിടങ്ങളില്‍ കുടിവെള്ളവും ഉഷ്ണകാല സാമഗ്രികളും വിതരണം ചെയ്തു

ബഹ്‌റൈൻ : ടി എം സി എ, തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ തൊട്ടടുത്ത രണ്ട് ദിവസങ്ങളിലായി അസ്രിയിലെ ജാമിയ യാക്കൂബ് പള്ളിയിലും പരിസരങ്ങളിലും അയ്യായിരത്തോളം ബോട്ടിൽ കുടി വെള്ളവും,ഉമ്മുല്‍ ഹസമിലെ ഒരു കെട്ടിട നിര്‍മ്മിണ സൈറ്റിലെ നൂറോളം തൊഴിലാളികള്‍ക്ക് സണ്‍ഗ്ളാസ്സുകളും വിതരണം ചെയ്തു .ജൂലൈ മാസത്തിലെ കൊടും ചൂടില്‍ പള്ളിയില്‍ പ്രാർത്ഥിക്കാൻ എത്തിയവര്‍ക്കും പരിസരങ്ങളിലുള്ളവര്‍ക്കും ഇത് വലിയ ഒരു ആശ്വാസമായി.ടി.എം.സി.എ പ്രസിഡണ്ട് ഷുസു.വി.പി, സെക്രട്ടറി നവാസ് , രക്ഷാധികാരികളായ ഫുവാദ്.കെ.പി,സാദിഖ് കുഞ്ഞിനെല്ലി,മറ്റു എക്സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.