മാര്‍ക്കണ്ഡേയ നിങ്ങ പറഞ്ഞതാണ് ശരി

markndayaന്യൂദില്ലി : എല്ലാ അര്ഥത്തിലും മലയാളികളാണ് യഥാര്ഥ ഇന്ത്യക്കാരെന്ന് മാര്‍ക്കണ്ഡേയ കട് ജു.യഥാർഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികൾമാത്രമാണ്. കുടിയേറ്റക്കാരുടെ നാടാണ് ഇന്ത്യ. എന്തിനേയും സ്വീകരിക്കാനുള്ള മനസ്സാണ് മലയാളികളുടെ ഏറ്റവും വലിയ സവിശേഷത. ബാഹ്യമായതിനെ പോലും സ്വീകരിക്കാൻ അവർക്ക്മടിയില്ല. അതിപ്പോൾ ദ്രാവിഡരോ ആര്യന്മാരോ റോമൻസോ, അറബുകളോ ബ്രിട്ടീഷുകാരോ, ഹിന്ദുക്കളോ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ മാർസിസ്റ്റുകളോ ആരെയും അവർസ്വീകരിക്കും ഉൾക്കൊള്ളും.അതാണ് കേരളീയർ- കട്ജു പറയുന്നു.

യഥാർഥ ഇന്ത്യക്കാർ ആരാണ് എന്ന് സ്വയം ചോദിച്ചുകൊണ്ട് ഫെയിസ്ബുക്കിലിട്ട പോസ്റ്റിലാണ് കട്ജു മലയാളികളെ വാനോളം പുകഴ്ത്തുന്നത്. ഞാൻ ഒരു കശ്മീരിയാണ്. അതുകൊണ്ട് കശ്മീരികളാണ് യഥാർഥ ഇന്ത്യക്കാരെന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ പൂർവീകർ മധ്യപ്രദേശിൽ നിന്ന് കുടിയേറിയവരാണ്. അതുകൊണ്ട് മധ്യപ്രദേശുകാരാണ് യഥാർത ഇന്ത്യക്കാരെന്ന് പറയും. അങ്ങനെ ഞാനുമായി യു.പിക്കും ബംഗാളിനും ഒഡീഷയ്ക്കും തമിഴ് നാടിനുമൊക്കെ ബന്ധമുണ്ട്. അതുകൊണ്ട് അവരെയെല്ലാം യഥാർഥ ഇന്ത്യക്കാർ എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അതെല്ലാം വെറും വൈകാരികമായ വിലയിരുത്തലുകൾ മാത്രമാണ്. പക്ഷേ വിശാലമായി പറഞ്ഞാൽ, യഥാർത ഇന്ത്യക്കാരെന്ന് വിളിക്കാവുന്നത് മലയാളികളെയാണ്.

ഒരു ഇന്ത്യക്കാരന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണഗണങ്ങളുമുള്ളത് മലയാളികൾക്കാണ്. ഒട്ടേറെ മതങ്ങൾ, ജാതികൾ,ഭാഷകൾ,ഗോത്രങ്ങൾ, പ്രാദേശിക വിഭാഗങ്ങൾ അങ്ങനെ നാനാത്വത്തിന്റെ ബഹുരൂപമാണ് ഇന്ത്യ. ഇന്ത്യയിൽ ജീവിക്കുന്ന 95 ശതമാനത്തിന്റെയും പൂർവീകർ വിദേശികളാണ്. യഥാർത്തിൽ ഇവിടുത്തകാർഎന്ന് പറയാവുന്നത് പട്ടിക വർഗവിഭാഗത്തിൽ പെടുന്ന ചില വിഭാഗക്കാർ മാത്രമാണ്. അതുകൊണ്ട് മതമൈത്രിയോടെ ഒന്നായി ജീവിക്കണമെങ്കിൽ എല്ലാ വിഭാഗക്കാരേയും ബഹുമാനിക്കാൻ ശീലിക്കണം. എന്റെ അഭിപ്രായത്തിൽ, ഇത് കൃത്യമായി പുലർത്തുന്നതിൽ ഏറ്റവും മികച്ചത് മലയാളികളാണ്. അതുകൊണ്ട് തന്നെ പ്രതീകാത്മകമായി ഇന്ത്യയെ മുഴുവൻ പ്രതിനിധീകരിക്കുന്നത് മലയാളികളാണെന്ന് പറയേണ്ടിവരും. മലയാളികളെ കണ്ടുപഠിക്കാനും അവരിൽനിന്ന് കാര്യങ്ങൾഉൾകൊള്ളാനും ശ്രമിക്കണം കഡ്ജു നിർദേശിക്കുന്നു

മലയാളികൾ വലിയ സഞ്ചാരികളാണ്. ഭൂഗോളത്തിന്റെ ഏത് കോണിലും മലയാളിയെ കാണാനാകും. നീൽ ആംസ്ട്രോങ് 1969 ൽ ചന്ദ്രനിൽ കാലുകുത്തിയപ്പോൾ ,അവിടെ ഒരു മലയാളി അദ്ദേഹത്തോട് ചായ വേണോ എന്ന് ചോദിച്ചതായി ഒരു തമാശതന്നെയുണ്ട്.മധ്യപൂർവദേശത്ത് മലയാളികളുടെ വലിയ സാന്നിധ്യമുണ്ട്. മലയാളികളായ ചില മുസ്ലിങ്ങൾ കഴിഞ്ഞ വർഷം ഖത്തറിലേക്ക് എന്നെ ക്ഷണിക്കുകയുണ്ടായി. അവിടെ എത്തിയപ്പോൾ,പ്രദേശവാസികളെക്കാൾ കൂടുതൽ മലയാളികൾ അവിടെയുണ്ടെന്ന് മനസ്സിലായി. ദുബായിലും നിരവധി മലയാളികളെ കണ്ടു. ബഹറിനിൽ അന്നാട്ടുകാരെക്കാൾ കൂടുതൽ മലയാളികളുണ്ട്.

പലസ്തീന് പുറത്ത് ആദിമ ക്രിസ്ത്യൻ വിഭാഗക്കാർ കേരളത്തിലെ ക്രിസത്യാനികളാണ്. തോമശ്ലീഹാ കേരളത്തിൽ വന്നിരുന്നു. ജൂതന്മാർ കേരളത്തിലെ കൊച്ചിയിലെത്തി വസിച്ചു. പിന്നാലെ റോമൻസ് എത്തി. ഉത്തരേന്ത്യയിലെ പോലെ അധിനിവേശത്തിലൂടെയല്ല കേരളത്തിൽ ഇസ്ലാം കടന്നുവന്നത്. വ്യാപാരത്തിന്റെ ഭാഗമായാണ് ഇസ്ലാം എത്തുന്നത്. ഇന്ത്യയിൽ മറ്റിടങ്ങളിൽ പട്ടികജാതിക്കാർ നേരിടുന്നത് പോലെയുള്ള വിവേചനം കേരളത്തിലില്ല. ശ്രീനാരായണഗുരുവിനെ ഇവിടെ എല്ലാവരും ആദരിച്ചിരുന്നു. ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി ഏപ്പോഴും കേരളത്തിൽനിന്നുള്ള നമ്പൂതിരിമാരായിരിക്കും. അവിടത്തെ പ്രധാന പൂജാരിക്ക് രാവൽ എന്നാണ് വിളിപ്പേര്. അദ്ദേഹത്തിന്റെ സഹപൂജാരി നയിബ് രാവലും കേരളത്തിൽ നിന്ന് തന്നെയുള്ള നമ്പൂതിരി സമുദായക്കാരനായിരിക്കും. റോമുമായും അറബ് നാടുകളുമായും 2000 വർഷം പഴക്കമുള്ള വ്യാപാര ബന്ധമുണ്ട് കേരളീയർക്ക് ഒട്ടേറെ റോമൻ നാണയങ്ങൾ കേരളത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിഖ്യാത കലാകാരന്മാരേയും ഗണിതശാസ്ത്രജ്ഞന്മാരേയും കേരളം സംഭാവന ചെയ്തിട്ടുണ്ട്.

യൂണിവേഴ് സിറ്റി വിദ്യാർഥിയായിരിക്കുമ്പോഴും അലഹബാദിൽഅഭിഭാഷകനായി ജോലിചെയ്തപ്പോഴും പതിവായി അവിടെ കാപ്പിക്കടയിൽ പോകുമായിരുന്നു. അവിടത്തെ വെയിറ്റർമാരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. അവരുമായി ഞാൻ നല്ല സൗഹൃദത്തിലായി. ഇന്ത്യയിലും വിദേശത്തും മിക്ക ആസ്പത്രികളിലും നേഴ് സുമാരായി മലയാളികളുണ്ട്. കേരളത്തിൽ നിരക്ഷരർ ഇല്ലെന്നാണ് ഞാൻ കരുതുന്നത്. ബുദ്ധിമാന്മാരും കഠിനാധ്വാനികളും മര്യാദയും വിനയവുമുള്ളവരാണ് മലയാളികൾ. വിശാലഹൃദയമുള്ളവരാണ് അവർ ,പുരോഗമനവാദികളും സർവദേശപ്രിയരും മതേതര ചിന്താഗതിക്കാരുമാണ്. എല്ലാ ഇന്ത്യക്കാരും മലയാളികളിൽ നിന്ന് പഠിക്കണം. മലയാളികൾ നീണാൽ വാഴട്ടെ എന്ന് പറഞ്ഞാണ് അദ്ദേഹം ഫേയിസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

kad

https://www.facebook.com/justicekatju/posts/1274411562599387