ഖത്തർ ; ഉയർന്ന ചൂട് – ബോ​ധ​വ​ത്ക​ര​ണ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഖത്തർ : അന്തരീക്ഷ താപം ഉയർന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും സംബന്ധിച്ചു തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ലക്ഷ്യത്തോടെ ഖത്തർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം, പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യും ട്രേ​ഡി​ങ് ആ​ൻ​ഡ് ഏ​ജ​ൻ​സി സ​ർ​വി​സ​സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ​ശാ​ല സംഘടിപ്പിച്ചു . അന്തരീക്ഷ താപം ഉയർന്ന സാഹചര്യത്തിൽ ജോ​ലി​ഇടങ്ങളിലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൂ​ര്യാ​ഘാ​തം ത​ട​യു​ന്ന​തി​നു​ള്ള സു​ര​ക്ഷി​ത​മാ​യ മാ​ർ​ഗ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ശി​ൽ​പ​ശാ​ല അധികൃതർ സം​ഘ​ടി​പ്പി​ച്ച​ത്. ചടങ്ങിൽ ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷതാപനില ഉള്ള സാഹചര്യത്തിൽ ജോ​ലി ചെ​യ്യു​മ്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ സം​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പൊ​തു -സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്കും തൊ​ഴി​ലു​ട​മ​ക​ൾ​ക്കു​മു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഊ​ർ​ജി​ത​മാ​ക്കു​ക​യാ​ണ്.ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷ താപനിസ വർധിക്കുന്നതിനിടെ ആരോഗ്യസുരക്ഷ നിർദേശവുമായി പ്രൈമററി ഹെൽത്ത് കെയർ കോർപറേഷൻ രംഗത്തെത്തിയിട്ടുണ്ട് . തൊഴിലാളികളുടെ വിശ്രമം , കൃത്യമായ ഇടവേളകളിൽ ദാഹ ജലം കുടിക്കുക , അനുയോജ്യമായ വസ്ത്രങ്ങൾ , അന്തരീക്ഷ താപം ഉയർന്ന സാഹചര്യത്തിലെ ജോലി ഒഴിവാക്കുക , തുടങ്ങി നിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട് .