പതിനാറ് കൊല്ലത്തിനിടെ ആദ്യമായി കുവൈറ്റില്‍ കമ്മി ബജറ്റ്

89893കുവൈറ്റ്‌സിറ്റി: രാജ്യത്ത് 2015-16 വര്‍ഷത്തില്‍ വന്‍ കമ്മി ബജറ്റ്. പതിനാറ് കൊല്ലത്തിനിടെ ആദ്യമായാണ് രാജ്യത്തെ ബജറ്റ് കമ്മിയാകുന്നത്. ആഗോള വിപണിയിലെ എണ്ണ വിലയിടിവാണ് ഇതിന് കാരണമെന്ന് ധനകാര്യമന്ത്രി അനസ് അല്‍ സാബാ പറഞ്ഞു. 4.6 ബില്യന്‍ഡോളറിന്റെ കമ്മിയാണ് ഇക്കൊല്ലം ഉണ്ടായിട്ടുളളത്.

രാജ്യത്തെ വരുമാനം 13.63 ബില്യന്‍ ദിനാറായിരുന്നു. തൊട്ടുമുന്‍ കൊല്ലത്തെക്കാള്‍ നാല്‍പ്പത്തഞ്ച് ശതമാനം കുറവാണിത്. ചെലവ് 18.24 ബില്യന്‍ ദിനാറും രേഖപ്പെടുത്തി. 14.8ശതമാനം കുറവാണ് ചെലവ്. എണ്ണവരുമാനത്തില്‍ 46.3ശതമാനം കുറവുണ്ടായി. ഇത് കഴിഞ്ഞ കൊല്ലത്തെ മൊത്ത വരുമാനത്തിന്റെ 89 ശതമാനമാണ്. ഇത് തൊട്ട് മുമ്പത്തെ വര്‍ഷഷം 95ശതമാനമായിരുന്നു.

രാജ്യത്തിന് ബജറ്റ് കമ്മി മറികടക്കാനായി വിദേശ വിപണിയില്‍ നിന്ന് 10 ബില്യന്‍ ഡോളര്‍ കടമെടുക്കേണ്ടി വരുമെന്ന് അല്‍ സാല കുവൈറ്റ് ദേശീയ അംസബ്ലിയെ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ആഭ്യന്തര വിപണിയില്‍ നിന്ന് 6.6ബില്യന്‍ ഡോളര്‍ കടമെടുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.