ബിഡികെ ബഹ്‌റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകനും, സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബിഡികെ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ അനുശോചനയോഗം സംഘടിപ്പിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ രക്തദാന സന്നദ്ധ മേഖലയില്‍ അദ്ദേഹം സൃഷ്ടിച്ചത് വിപ്ലവകരമായ മുന്നേറ്റം ആയിരുന്നു. ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് കൊടുക്കുവാൻ ബിഡികെക്ക് സാധിക്കുന്നുണ്ട്.ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബിഡികെ ബഹ്‌റൈൻ രക്ഷാധികാരി ഡോ: പി വി ചെറിയാൻ, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രെഷറർ സാബു അഗസ്റ്റിൻ, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബിനു കുന്നന്താനം (ഒഐസിസി), ജവാദ് പാഷ (ഐസിആർഎഫ്) മോഹിനി തോമസ് (ബികെഎസ് വനിതാ വിംഗ്), പ്രവീൺ (വോയിസ് ഓഫ് ബഹ്‌റൈൻ), കോയിവിള മുഹമ്മദ് കുഞ്ഞു (കൊല്ലം പ്രവാസി അസോസിയേഷൻ), മിനി റോയി (വേൾഡ് മലയാളി ഫെഡറേഷൻ), ഇടത്തോടി ഭാസ്കരൻ, റഷീദ് മാഹി, സുബീഷ് നട്ടൂർ, മണികുട്ടൻ കൂടാതെ മറ്റ് വിവിധ സംഘടനാ പ്രവർത്തകരും അനുശോചനം അറിയിച്ചു സംസാരിച്ചു. ബിഡികെ ബഹ്റൈൻ ചാപ്റ്ററിന്റെ ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ എന്നിവരും അനുശോചന യോഗത്തിൽ പങ്കെടുത്തു.