ലണ്ടന്‍ : ഇനിയങ്ങോട്ടുള്ള തലമുറ നഗ്നതയ്ക്കു പിന്നാലെയാവുമോ? നഗ്ന പ്രതിഷേധം വ്യാപകമാകുന്ന ലോകത്തു നഗ്നതയെ പരിഭോഷിപ്പിക്കാന്‍ നഗ്ന ബീച്ചും നഗ്ന ബാറുംമൊക്കെ പൊട്ടിമുളച്ചു കൊണ്ടിരിക്കുകയാണ്. നഗ്ന സൈക്കിള്‍ സവാരി, നഗ്‌ന ബാര്‍ എന്നിവയിലൂടെ വാര്‍ത്ത സൃഷ്ടിച്ച ലണ്ടന്‍ നഗരം മറ്റൊരു നഗ്ന പദ്ധതിക്ക് കൂടി വേദിയാവുകയാണ്. നഗ്ന ടെറസ് ആണത്. ഇവിടെ സ്ത്രീ -പുരുഷ വ്യത്യാസമില്ലാതെ നഗ്നരായി നടക്കാനും ഉല്ലസിക്കാനും കഴിയും. പുതുതലമുറയാണ് ലക്‌ഷ്യം.
ലണ്ടനിലെ ഏറ്റവും മനോഹരമായ കാഴ്ചകളായ വെസ്റ്റ്മിനിസ്റ്റര്‍ അബി, ഹൗസ് ഓഫ് പാര്‍ലമെന്റ്, ബിഗ്‌ബെന്‍ എന്നിവ പശ്ചാത്തലമായാണ് ടെറസ് ആണ് തുറന്നിരിക്കുന്നത്. ചൂട് കാലാവസ്ഥ മുന്നില്‍ കണ്ട് നടപ്പാക്കുന്ന ഈ പദ്ധതി ‘നൗടിവി’യുടേതാണ്.
ഓപ്പണ്‍ എയര്‍ബാര്‍, സണ്‍ബാത്തിങ് ഏരിയകള്‍, ഗെയ്മുകള്‍ക്കുള്ള വേദികള്‍ എന്നിവയെല്ലാം വിശാലമായ ടെറസിലുണ്ട്. നൗ ടിവി നടത്തിയ സര്‍വേയുടെ പശ്ചാത്തല ത്തിലാണ് നൂഡിസ്റ്റ് ടെറസും തുറന്നിരിക്കുന്നത്. മാതാപിതാക്കളുടെ കാലത്തില്‍ നിന്ന് മാറി യുവതലമുറക്കു ആസ്വദിക്കാനായാണ് ഇതൊരുക്കിയിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് തിയതിയും സമയവും വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാനാകും. ടെറസിലേക്ക് കൂടുതല്‍ പേര്‍ അവധി ആഘോഷിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു നൗ ടിവി എംഡി ഗിഡോന്‍ കാറ്റ്സ് പറയുന്നു.
ലണ്ടനില്‍ രണ്ടുമാസം മുമ്പാണ് നഗ്ന ബാര്‍ അറ്റാച്ഡ് റസ്റ്റൊറന്റ തുടങ്ങിയത്. അവിടെ നഗ്നരായാണ് ആളുകള്‍ എത്തുക. ബോളിവുഡ് താരം പ്രീതി സിന്റയും അമേരിക്കാരനായ ഭര്‍ത്താവും നഗ്ന ബാറില്‍ ചെലവഴിക്കുന്ന ചിത്രം യുഎസ് സൈറ്റ് പുറത്തുവിട്ടിരുന്നു.